ഹത്‌റാസ് കൂട്ടബലാത്സംഘം; ഉത്തർപ്രദേശ് പൊലീസിന്റെ വീഴ്ച വ്യക്തമാക്കി സിബിഐ കുറ്റപത്രം

ഹത്‌റാസ് കൂട്ട ബലാത്സംഘ കേസിൽ ഉത്തർപ്രദേശ് പൊലീസിന് വീഴ്ചപറ്റിയതായി സിബിഐ കുറ്റപത്രം. പെൺകുട്ടി പൊലീസിന് നൽകിയ മൊഴിയിൽ 3 പേര് പറഞ്ഞിട്ടും രേഖപ്പെടുത്തിയത് ഒരാളുടെ പേര് മാത്രമാണ്. പെൺകുട്ടി പീഡിപ്പിയ്ക്കപ്പെട്ടതായി അറിയിച്ചിട്ടും ഇക്കാര്യം സ്ഥിരീകരിയ്ക്കാൻ ശാസ്ത്രീയ പരിശോധന നടത്തിയില്ല. ഇരയായ പെൺകുട്ടിയെ വൈദ്യ പരിശോധനയ്ക്ക് പോലും ഉത്തർ പ്രദേശ് പോലിസ് വിധേയയാക്കിയില്ലെന്നും കുറ്റപത്രത്തിൽ വ്യക്തമാക്കുന്നു.

കൊലപാതകവും കൂട്ട ബലാത്സംഗവും ആണ് നടന്നത്.
പ്രതികളിൽ ഒരാളെ പെൺകുട്ടി ശക്തമായി ശാസിച്ചതാണ് കൂട്ടബലത്സംഗത്തിലേയ്ക്കും കൊലപാതകത്തിലെക്കും നയിച്ചത്. സന്ദീപ്, സന്ദീപിന്റെ അമ്മാവൻ രവി, സുഹ്യത്തുക്കളയ രാമു, ലവ് കുഷ് എന്നിവർ ഗൂഡാലോചനയും നടത്തി. ഇരയുമായി പ്രതികളിൽ ഒരാൾക്ക് പ്രണയം ഉണ്ടായിരുന്നു. പ്രണയം ചൂഷണമായതോടെ പെൺകുട്ടി പിന്മാറി ഫോൺ രേഖകളിൽ പെൺകുട്ടിയും പ്രതിയും നിരവധി കോളുകൾ ചെയ്തതിനും തെളിവുള്ളതായും സിബിഐ വ്യക്തമാക്കുന്നു. അലഹബാദ് ഹൈക്കോടതി കേസ് ഡിസംമ്പർ 16 ന് പരിഗണിയ്ക്കും.

Story Highlights – Hathras gang-rape; CBI chargesheet against Uttar Pradesh police

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top