തദ്ദേശ തെരഞ്ഞെടുപ്പിലെ കോണ്‍ഗ്രസിന്റെ തിരിച്ചടി കേന്ദ്ര നേതൃത്വം പരിശോധിക്കുന്നുണ്ട്: കെ.സി. വേണുഗോപാല്‍

തദ്ദേശ തെരഞ്ഞെടുപ്പിലെ കോണ്‍ഗ്രസിന്റെ തിരിച്ചടി കേന്ദ്ര നേതൃത്വം പരിശോധിക്കുന്നുണ്ടെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍. ഇതിന് ശേഷം ഉചിതമായ തീരുമാനമെടുക്കും. പ്രതീക്ഷിച്ച വിജയം കോണ്‍ഗ്രസിനുണ്ടായില്ല. അതില്‍ ആശങ്കയുണ്ടാകാമെങ്കിലും പരസ്യ വിവാദം അവസാനിപ്പിക്കണമെന്നും കെ.സി. വേണുഗോപാല്‍ കാസര്‍ഗോട്ട് പറഞ്ഞു.

കോണ്‍ഗ്രസിന് പ്രതീക്ഷിച്ച വിജയം ഉണ്ടായില്ലെന്നത് സത്യമായ കാര്യമാണ്. അത്തരം കാര്യങ്ങളെക്കുറിച്ച് നേതാക്കന്മാര്‍ക്ക് ആശങ്കയുണ്ടാകുന്നത് സ്വാഭാവികമാണ്. അത് വലിയ അപരാധമല്ല. എന്നാല്‍ പരസ്യ വിവാദങ്ങള്‍ തത്കാലം അവസാനിപ്പിക്കണമെന്ന് അഭ്യര്‍ത്ഥിക്കുകയാണെന്നും കെ.സി. വേണുഗോപാല്‍ പറഞ്ഞു.

Story Highlights – local body election congress – KC Venugopal

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top