Advertisement

കളളപ്പണം വെളുപ്പിക്കൽ കേസ്; എം.ശിവശങ്കറിന്റെ ജാമ്യാപേക്ഷയിൽ ഇന്ന് വിധി

December 21, 2020
2 minutes Read

സ്വർണക്കടത്തുമായി ബന്ധപ്പെട്ട കളളപ്പണം വെളുപ്പിക്കൽ കേസിൽ എം.ശിവശങ്കറിന്റെ ജാമ്യാപേക്ഷയിൽ ഇന്ന് വിധി പറയും. എം.ശിവശങ്കറിനെതിരെ ശക്തമായ തെളിവുണ്ടെന്നും സ്വപ്ന സുരേഷിന്റെ ലോക്കറിൽ നിന്ന് കണ്ടെടുത്ത പണം ലൈഫ് മിഷനിൽ ശിവശങ്കറിന് ലഭിച്ച അഴിമതിപ്പണമാണെന്നുമാണ് എൻഫോഴ്സ്മെന്റ് വാദം.

സ്വർണം കടത്തിയ നയതന്ത്ര കാർഗോ കസ്റ്റംസിൽ നിന്നും വിട്ടുകിട്ടാൻ ശിവശങ്കർ വിളിച്ചിരുന്നതായും ഇ.ഡി പറയുന്നു. കേസിൽ ശിവശങ്കറിനെതിരെ വാട്‌സ് ആപ്പ് ചാറ്റുകൾ, മൊഴികൾ, ഡിജിറ്റൽ രേഖകൾ തുടങ്ങി നിരവധി തെളിവുകൾ ഇഡി വീണ്ടെടുത്തിട്ടുണ്ട്. അതേസമയം, സ്വപ്നയെ ഭീഷണിപ്പെടുത്തിയാണ് ഇഡി ശിവശങ്കറിനെതിരെ മൊഴിയെടുക്കുന്നതെന്ന് ശിവശങ്കറിന്റെ അഭിഭാഷകൻ ആരോപിക്കുന്നു. അന്വേഷണം അവസാനിക്കും വരെ ശിവശങ്കർ ജയിലിൽ തുടരണമെന്നാണോ പറയുന്നതെന്നും അഭിഭാഷകൻ കഴിഞ്ഞ ദിവസം ചോദിക്കുകയുണ്ടായി.

Story Highlights – Money laundering case; Judgment today on M Shivashankar’s bail plea

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top