യുഡിഎഫിന്റെ തലപ്പത്ത് മുസ്‌ലീം ലീഗ് വരുന്നുവെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനക്ക് എതിരെ മുസ്ലീം ലീഗും സമസ്തയും

യുഡിഎഫിന്റെ തലപ്പത്ത് മുസ്‌ലീം ലീഗ് വരുന്നുവെന്ന മുഖ്യമന്ത്രിയുടെ വിവാദ പ്രസ്താവനക്ക് എതിരെ മുസ്ലീം ലീഗും സമസ്തയും. മുഖ്യമന്ത്രി വര്‍ഗീയ വാദിയെന്ന് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ് പറഞ്ഞു. വര്‍ഗീയ ധ്രുവീകരണമുണ്ടാക്കുന്നതില്‍ സംഘപരിവാര്‍ പരാജയപ്പെട്ടിടത്ത് സിപിഐഎം ചുമതല ഏറ്റെടുക്കുകയാണെന്നാണ് സമസ്തയുടെ മുഖപ്രസംഗം.
യുഡിഎഫിന്റെ തലപ്പത്ത് മുസ്‌ലീം ലീഗ് വരുന്നുവെന്ന മുഖ്യമന്ത്രിയുടെ പരാമര്‍ശമാണ് പുതിയ രാഷ്ട്രീയ വിവാദങ്ങള്‍ക്ക് തിരികൊളുത്തിയിരിക്കുന്നത്. സമസ്ത ഇ.കെ സുന്നി വിഭാഗത്തിന്റെ മുഖപത്രത്തിലാണ് മുഖ്യമന്ത്രിയുടെ പരാമര്‍ശത്തിന് എതിരെ കടുത്ത വിമര്‍ശനം ഉന്നയിച്ചിരിക്കുന്നത്. മുസ്ലീം ലീഗിനെ മുന്നില്‍ നിര്‍ത്തി സമുദായത്തെ ആകെ വിമര്‍ശിക്കുമ്പോള്‍ ലീഗുകാരല്ലാത്ത മുസ്ലീംങ്ങളുടെ കൂടെ നെഞ്ചിലാണ് പതിക്കുന്നതെന്നോര്‍ക്കണമെന്ന് മുഖപ്രസംഗം ഓര്‍മപ്പെടുത്തുന്നു. അതേസമയം മുഖ്യമന്ത്രിയുടെ പരമാശത്തെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ചായിരുന്നു ലീഗിന്റെ പ്രതിരോധം.
അതിനിടെ മുഖ്യമന്ത്രിക്ക് എതിരെ കോണ്‍ഗ്രസും രംഗത്ത് എത്തി. എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാലാണ് മുഖ്യമന്ത്രിക്ക് എതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ചത്. ലീഗിനെ മുന്‍നിര്‍ത്തി സിപിഐഎം തുടരുന്ന ആക്ഷേപങ്ങളില്‍ മുഖ്യമന്ത്രി തന്നെ നേരിട്ട് പങ്കാളിയായതോടെ സിപിഐഎം – ലീഗ് രാഷ്ട്രീയപ്പോരിന് പുതിയ മാനമാണ് കൈ വരുന്നത് .
Story Highlights – Muslim League and Samastha oppose CM’s statement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here