കാസർഗോട്ട് വോട്ട് ചെയ്യാത്തതിന് മുസ്ലിം ലീഗ് പ്രവർത്തകരുടെ അതിക്രമം; വീട് കയറി ആക്രമിച്ചു; ദൃശ്യങ്ങൾ പുറത്ത്

കാസർഗോട്ട് വോട്ട് ചെയ്യാത്തതിന്റെ പേരിൽ മുസ്ലിം ലീഗ് പ്രവർത്തകരുടെ അതിക്രമം. സംഘടിച്ചെത്തിയ പ്രവർത്തകർ വീട് ആക്രമിച്ചു. സ്ത്രീകൾ ഉൾപ്പെടെയുള്ളവർക്ക് നേരെയാണ് ആക്രമണം. ആക്രമണത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു.
കാഞ്ഞങ്ങാട് കല്ലൂരാവിയിലാണ് സംഭവം. ഇക്കഴിഞ്ഞ പതിനാറാം തീയതിയാണ് അതിക്രമം നടന്നത്. കല്ലൂരാവ് സ്വദേശിനി ജെസീനയുടെ വീടിന് നേരെയായിരുന്നു ആക്രമണം. മുസ്ലിം ലീഗ് പ്രവർത്തകർ വീട്ടു സാധനങ്ങൾ അടിച്ചു തകർത്തു.
കല്ലൂരാവിയിലെ 36-ാം വാർഡിൽ ലീഗിന് ഭൂരിപക്ഷം കുറഞ്ഞിരുന്നു. ജെസീനയും കുടുംബവും വോട്ടു ചെയ്യുന്നതിൽ നിന്ന് വിട്ടുന്നത് ഇതിനൊരു കാരണമായി ചൂണ്ടിക്കാട്ടിയായിരുന്നു ആക്രമണം അഴിച്ചുവിട്ടത്. സംഭവത്തിൽ നിയമനടപടിയുമായി മുന്നോട്ടുപോകാനാണ് കുടുംബത്തിന്റെ തീരുമാനം.
Story Highlights – Local body election, Muslim league
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here