Advertisement

നാളെ പ്രത്യേക സമ്മേളനം ചേരില്ല; കാർഷിക നിയമം സംബന്ധിച്ച ചർച്ച ബജറ്റ് സമ്മേളനത്തിൽ

December 22, 2020
1 minute Read
Discussion on agricultural law in the budget session

നാളെ പ്രത്യേക സമ്മേളനം ചേരില്ല. ജനുവരി 8ന് നടക്കുന്ന ബജറ്റ് സമ്മേളനത്തിൽ കാർഷിക നിയമം സംബന്ധിച്ച ചർച്ചയും നടക്കും. ​നാളെ ചേരാനിരുന്ന നിയമസഭാ സമ്മേളനത്തിന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ അനുമതി നിഷേധിച്ചതിന് പിന്നാലെയാണ് പുതിയ തീരുമാനം. സർക്കാരിൻ്റേതായ എതിർപ്പ് പ്രകടിപ്പിക്കുമെന്നും മറ്റ് പ്രതിഷേധങ്ങളെ സംബന്ധിച്ച് തീരുമാനിച്ചിട്ടില്ലെന്ന് കൃഷി മന്ത്രി വിഎസ് സുനിൽ കുമാർ അറിയിച്ചു.

കാർഷിക നിയമങ്ങളുമായി ബന്ധപ്പെട്ട് രാജ്യത്ത് നിലനിൽക്കുന്ന പ്രത്യേക സാഹചര്യം കണക്കിലെടുത്താണ് നിയമസഭാ സമ്മേളനം വിളിക്കാൻ സർക്കാർ തീരുമാനിച്ചത്. പ്രതിപക്ഷവും ഇതിനെ പിന്തുണച്ചിരുന്നു. തുടർന്ന് നിയമസഭാ സമ്മേളനത്തിനായി സർക്കാർ ​ഗവർ‌ണറുടെ അനുമതി തേടി. സംഭവത്തിൽ വിശദീകരണം ആരാഞ്ഞ ​ഗവർണർ അനുമതി നിഷേധിച്ച് ഫയൽ മടക്കി അയയ്ക്കുകയായിരുന്നു.

നിയമസഭാ സമ്മേളനത്തിന് അനുമതി നിഷേധിച്ച ​ഗവർ‌ണർ ആരിഫ് മുഹമ്മദ് ഖാന്റെ നടപടിയെ സർക്കാരും പ്രതിപക്ഷവും ഒറ്റക്കെട്ടായി വിമർശിച്ചു. ഗവർണറുടെ നടപടിക്കെതിരെ സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ, മന്ത്രി വി.എസ് സുനിൽകുമാർ, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ, മുതിർന്ന കോൺ​ഗ്രസ് നേതാവ് കെ.സി ജോസഫ് ഉൾപ്പെടെയുള്ളവർ രം​ഗത്തെത്തി.

Story highlights: Discussion on agricultural law in the budget session

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top