തൃശൂരിലെ വീടുകളില്‍ എന്‍ഐഎ റെയ്ഡ്

NIA

തൃശൂര്‍ ജില്ലയില്‍ എന്‍ഐഎ റെയ്ഡ്. തീവ്രവാദ കേസുമായി ബന്ധപ്പെട്ട് തെരച്ചില്‍ നടത്തുന്നത്. ചാവക്കാട്, വടക്കേക്കാട്, പൂവത്തൂര്‍ മേഖലയിലെ അഞ്ച് വീടുകളിലാണ് റെയ്ഡ്. 2019 ജനുവരിയിൽ എൻഐഎ രജിസ്റ്റർ ചെയ്ത തീവ്രവാദ കേസുമായി ബന്ധപ്പെട്ടാണ് പരിശോധന. എൻഐ കൊച്ചി യൂണിറ്റിന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ്.

ഇസ്ലാമിക് സ്റ്റേറ്റുമായി ബന്ധമുണ്ടെന്ന് സംശയിച്ചാണ് പരിശോധന നടത്തുന്നത്. പ്രവാസികളുടെ വീടുകളിലാണ് തെരച്ചില്‍.

Story Highlights – thrissur, nia raid

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top