മഞ്ചേരി മെഡിക്കൽ കോളജിൽ ഇരട്ട ​ഗർഭസ്ഥ ശിശുക്കൾ മരിച്ച സംഭവം; പൊലീസ് കേസെടുത്തു

ഗ​ർ​ഭി​ണി​യാ​യ യു​വ​തി​ക്ക് മ​ഞ്ചേ​രി മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ചി​കി​ത്സ നി​ഷേ​ധി​ച്ച​തി​നെ ​തുടർന്ന് ഗ​ർ​ഭ​സ്ഥ ശി​ശു​ക്ക​ൾ മരിച്ച സംഭവത്തിൽ പൊലീസ് കേസെടുത്തു. മ​ഞ്ചേ​രി മെ​ഡി​ക്ക​ൽ കോ​ള​ജ് സൂ​പ്ര​ണ്ടു​ൾ​പ്പെ​ടെ​യു​ള്ള​വ​രെ പ്ര​തി ചേ​ർ​ത്ത് മ​ഞ്ചേ​രി പൊ​ലീ​സാ​ണ് കേ​സെ​ടു​ത്ത​ത്.

ഇക്കഴിഞ്ഞ സെപ്റ്റംബർ 27നാണ് സംഭവം നടന്നത്. കി​ഴി​ശ്ശേ​രി സ്വ​ദേ​ശി​ എ​ൻ.​സി. മു​ഹ​മ്മ​ദ് ഷ​രീ​ഫിന്റേയും സ​ഹ​ല ത​സ്നീ​മിന്റേയും മ​ക്ക​ളാ​ണ് മ​രി​ച്ച​ത്. പ്ര​സ​വ​വേ​ദ​ന ഉ​ണ്ടെ​ന്ന​റി​യി​ച്ചി​ട്ടും ചി​കി​ത്സ ന​ൽ​കാ​തെ നി​ർ​ബ​ന്ധ​പൂ​ർ​വം മ​ട​ക്കി​യ​യ​ച്ചെ​ന്നാ​ണ് പ​രാ​തി. മൂ​ന്ന് മാ​സ​ത്തോ​ള​മാ​യി​ട്ടും ന​ട​പ​ടി​യു​ണ്ടാ​യി​ല്ലെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി ഷ​രീ​ഫും സ​ഹ​ല​യും ജി​ല്ല പൊ​ലീ​സ് മേ​ധാ​വിയെ കണ്ടിരുന്നു.

ഡോ​ക്ട​ർ​മാ​ർ പ്ര​തി​ക​ളാ​യ കേ​സാ​യ​തി​നാ​ൽ മ​ല​പ്പു​റം ഡി​വൈ.​എ​സ്.​പി ഹ​രി​ദാ​സി​നാ​ണ് അ​ന്വേ​ഷ​ണ ചു​മ​ത​ല ന​ൽ​കി​യി​രി​ക്കു​ന്ന​തെ​ന്ന് എ​സ്.​പി അ​റി​യി​ച്ചു. ആ​രോ​ഗ്യ​വ​കു​പ്പി​ന്റെ അ​ന്വേ​ഷ​ണം ന​ട​ക്കു​ന്ന​തി​നാ​ലാ​ണ് കേ​സെ​ടു​ക്കാ​ൻ വൈ​കി​യ​തെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

Story Highlights – Child death, Manjeri medical college

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top