Advertisement

കെ മുരളീധരന് അനുകൂലമായി തൃശൂരില്‍ വീണ്ടും പോസ്റ്ററുകള്‍

December 22, 2020
1 minute Read
k muraleedharan poster thrissur

തദ്ദേശ തെരഞ്ഞെടുപ്പിലെ തിരിച്ചടിയെ തുടര്‍ന്ന് കോണ്‍ഗ്രസില്‍ പോര് മുറുകുന്നതിനിടെ കെ മുരളീധരന്‍ എംപിയെ അനുകൂലിച്ച് തൃശൂരില്‍ വീണ്ടും പോസ്റ്ററുകള്‍. ഗുരുവായൂരിലാണ് പോസ്റ്ററുകള്‍ കണ്ടെത്തിയത്. മുരളീധരനെ വിളിക്കൂ, കോണ്‍ഗ്രസിനെ രക്ഷിക്കൂ എന്നാണ് പോസ്റ്ററുകളിലെ വാചകം.

ഗുരുവായൂരില്‍ മൂന്നിടങ്ങളില്‍ വലിയ ഫ്‌ളക്‌സ് ബോര്‍ഡുകളാണ് കണ്ടെത്തിയത്. കിഴക്കേനട, പടിഞ്ഞാറേനട, ബസ് സ്റ്റാന്‍ഡ് എന്നിവിടങ്ങളിലാണ് പോസ്റ്റര്‍ കണ്ടെത്തിയത്. കഴിഞ്ഞ ദിവസം തൃശൂര്‍ നഗരത്തിലും സമാന രീതിയില്‍ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിരുന്നു. നേതൃമാറ്റം ആവശ്യപ്പെട്ടുള്ള പോസ്റ്ററുകള്‍ സംസ്ഥാന വ്യാപകമായി സ്ഥാപിക്കപ്പെടുന്നുണ്ട്.

Story Highlights – k muraleedharan, poster, congress

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top