പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നിരീക്ഷണത്തിൽ

Vigilance probe, RameshChennithala, governor

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കൊവിഡ് നിരീക്ഷണത്തിൽ. ഭാര്യയ്ക്കും മകനും കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്നാണ് രമേശ് ചെന്നിത്തല നിരീക്ഷണത്തിൽ പോയത്. ഇന്ന് നടത്തിയ പരിശോധനയിലാണ് രമേശ് ചെന്നിത്തലയുടെ ഭാര്യയ്ക്കും മകനും കൊവിഡ് സ്ഥിരീകരിച്ചത്.

തിങ്കളാഴ്ച മുതിർന്ന കോൺഗ്രസ് നേതാവും കെപിസിസി മുൻ അധ്യക്ഷനുമായിരുന്ന വി.എം. സുധീരന് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ് സുധീരൻ.

Story Highlights – covid 19, ramesh chennithala

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top