എസ്എസ്എൽ‌സി, പ്ലസ് ടു പരീക്ഷകൾ‌ മാർച്ച് 17 മുതൽ; വിജ്ഞാപനം പുറത്തിറങ്ങി

എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകൾക്കുള്ള വിജ്ഞാപനം പുറത്തിറക്കി. മാർച്ച് പതിനേഴ് മുതൽ മാർച്ച് 30 വരെയാണ് പരീക്ഷകൾ നടക്കുക. രാവിലെ പ്ലസ് ടു പരീക്ഷയും ഉച്ചയ്ക്ക് എസ്എസ്എൽസി പരീക്ഷയും നടക്കും. പ്രായോ​ഗിക പരീക്ഷകളുടെ തീയതി പിന്നീട് അറിയിക്കും. കൊവിഡിന്റെ പശ്ചാത്തലത്തിൽ മാനദണ്ഡങ്ങൾ പാലിച്ചായിരിക്കും പരീക്ഷകൾ നടക്കുക.

എസ്എസ്എൽസി, പ്ലസ് ടു പരീക്ഷക‌ളുടെ ടൈം ടേബിൾ ചുവടെ

സ്കൂൾ, ഹയർസെക്കൻഡറി തലത്തിലെ ക്ലാസുകൾ നിലവിൽ ഓൺലൈനായാണ് നടക്കുന്നത്. പരീക്ഷയ്ക്ക് മുന്നോടിയായുള്ള റിവിഷനും സംശയദുരീകരണവും ജനുവരി ഒന്നു മുതൽ സ്കൂൾ തലത്തിൽ നടത്തുന്നതിന് പ്രത്യേക ക്രമീകരണം ഉണ്ടാകും. മോഡൽ പരീക്ഷകളും വിദ്യാർത്ഥികളുടെ മാനസിക സംഘർഷം ഒഴിവാക്കാനുള്ള കൗൺസിലിം​ഗും സ്കൂൾ‌ തലത്തിൽ നടക്കും. നിലവിൽ സ്കൂളിലുള്ള അധ്യാപകരുടെ സേവനം പ്രയോജനപ്പെടുത്തി ഇക്കാര്യങ്ങൾ ചെയ്യാം.

കോളജ് തലത്തിൽ അവസാന വർഷ ബിരുദ ക്ലാസുകളും പോസ്റ്റ് ​ഗ്രാജുവേറ്റ് ക്ലാസുകളും ജനുവരി ആദ്യം മുതൽ ആരംഭിക്കും. പകുതി വീതം വിദ്യാർ‌ത്ഥികളെ വച്ചായിരിക്കും ക്ലാസുകൾ നടക്കുക.

Story Highlights – SSLC Exam, Plus two exam

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top