Advertisement

എസ്എസ്എൽസി, പ്ലസ്ടു പരീക്ഷകൾക്ക് സിലബസ് വെട്ടിച്ചുരുക്കില്ല; പകരം ചോദ്യത്തിൽ ഓപ്ഷനുകൾ ഉൾപ്പെടുത്തും

December 22, 2020
Google News 3 minutes Read

എസ്എസ്എൽസി, പ്ലസ്ടു പരീക്ഷകൾക്ക് സിലബസ് വെട്ടിച്ചുരുക്കില്ല. ചോദ്യത്തിൽ ഓപ്ഷനുകൾ കൂടുതൽ ഉൾപ്പെടുത്തും. ഇത് സംബന്ധിച്ച ശുപാർശ കരിക്കുലം കമ്മിറ്റി നൽകി.

ഗ്രൂപ്പ് ചോദ്യങ്ങൾ പരീക്ഷയിൽ ഉൾപ്പെടുത്തി കുട്ടികളുടെ ആയാസം കുറയ്ക്കാനാണ് നിർദേശം. അതേസമയം, ജനുവരി മുതൽ സ്‌കൂളുകൾ തുറക്കാനാണ് സർക്കാറിന്റെ ശ്രമം. രണ്ട് ബാച്ചുകളായി തിരിച്ചാവും ക്ലാസുകൾ നടത്തുക. പ്രധാന പാഠഭാഗങ്ങൾ റിവിഷൻ ചെയ്യാനാകും ഈ സമയം ഉപയോഗിക്കുക. ഓരോ വിഷയത്തിലെയും പാഠഭാഗങ്ങൾ എസ് സിഇആർടി വിശദമാക്കും. പ്രധാന ഭാഗങ്ങളിൽ നിന്നുള്ള ചോദ്യങ്ങൾക്കൊപ്പം മറ്റ് ഭാഗങ്ങളിൽ നിന്നുള്ള ചോദ്യങ്ങളും ഓപ്ഷണലായി നൽകും.

Story Highlights – Syllabus for SSLC and Plus Two exams will not be truncated; Options will be included in the question instead

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here