ഭാര്യ തൃണമൂൽ കോൺഗ്രസിൽ ചേർന്ന സംഭവം; വിവാഹമോചനം തേടി ബിജെപി എം.പി

ഭാര്യ തൃണമൂൽ കോൺഗ്രസിൽ ചേർന്ന സംഭവത്തിൽ വിവാഹമോചനം തേടി ബിജെപി എം.പി. ബിജെപിയുടെ ബിഷ്ണുപുർ എംപിയും യുവമോർച്ച സംസ്ഥാന അധ്യക്ഷനുമായ സൗമിത്ര ഖാന്റെ ആണ് വിവാഹമോചന നടപടികൾ ആരംഭിച്ചത്. ഇയാളുടെ ഭാര്യ സുജാത മൊണ്ഡൽ ഖാൻ ഇന്നലെ തൃണമൂൽ കോൺഗ്രസിൽ ചേർന്നിരുന്നു. ഇതിനു പിന്നാലെയാണ് ഭാര്യയുമായി പിരിയുകയാണെന്നും വിവാഹമോചന നോട്ടീസ് ഉടനെ അയക്കുമെന്നും സൗമിത്ര ഖാൻ അറിയിച്ചത്.
എന്നാൽ, വിവാഹ മോചനം പാർട്ടി നിർദേശ പ്രകാരം അല്ലെന്ന് എം.പി വ്യക്തമക്കി. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ സാന്നിധ്യത്തിൽ സുവേന്ദു അധികാരിയുൾപ്പെടെ പ്രമുഖ തൃണമൂൽ നേതാക്കൾ ബിജെപിയിലെത്തിയതിനു പിന്നാലെ സുജാതയുടെ പാർട്ടിമാറ്റം ബിജെപിയെ പ്രതിരോധത്തിലാക്കിയിരുന്നു. ബിഷ്ണുപൂരിൽ സൗമിത്ര ഖാന്റെ വിജയത്തിനു വേണ്ടി സജീവമായി പ്രവർത്തിച്ചെങ്കിലും തനിക്ക് അർഹമായ അംഗീകാരം ലഭിച്ചില്ലെന്ന് പരാതിപ്പെട്ടാണ് സുജാത പാർട്ടി മാറിയത്.
Story Highlights – Wife Trinamool joins Congress; BJP MP seeks divorce
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here