Advertisement

പുതിയ പാര്‍ട്ടി രൂപീകരിക്കേണ്ട ശ്രമത്തില്‍ അല്ല, ജെഡിഎസ് വിടാന്‍ സാധിക്കില്ല; സികെ നാണു എംഎല്‍എ

December 23, 2020
1 minute Read
cannot leave JDS; CK Nanu MLA

പുതിയ പാര്‍ട്ടി രൂപീകരിക്കേണ്ട ശ്രമത്തില്‍ അല്ലെന്ന് സികെ നാണു എംഎല്‍എ.തന്നോടൊപ്പം നിന്നവരെ ജനതാദളില്‍ നിന്ന് ഒഴിവാക്കിയെന്നുംഅവര്‍ക്കെതിരെയുള്ള നടപടികള്‍ പിന്‍വലിച്ച് തിരിച്ച് കൊണ്ടുവരണമെന്നും സി.കെ നാണു ആവശ്യപ്പെട്ടു.വിമതവിഭാഗ രൂപീകരണ നീക്കം,നിലനില്‍പിന് വേണ്ടി ചെയ്യുന്നതാണ്. അവരേയും പാര്‍ട്ടിയേയും തള്ളാനാവില്ലെന്നും സികെ നാണു എംഎല്‍എ പറഞ്ഞു. അതേസമയം, തങ്ങളാണ് യഥാര്‍ത്ഥ ജനതാദള്‍ എസ് എന്ന് വ്യക്തമാക്കി വിമത വിഭാഗം നേതാക്കള്‍ ഇന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ക്ക് കത്ത് നല്‍കും.

പാര്‍ട്ടിയെയും തന്നെ അധ്യക്ഷനായി നിലനിര്‍ത്തിയ വിമത വിഭാഗം നേതാക്കളെയും തള്ളാതെയായിരുന്നു മുന്‍ അധ്യക്ഷന്‍ സി.കെ നാണു എംഎല്‍എയുടെ പ്രതികരണം. പുതിയ പാര്‍ട്ടി രൂപീകരിക്കേണ്ട ശ്രമത്തില്‍ അല്ല. ജെഡിഎസ് വിടാന്‍ സാധിക്കില്ല. തന്നോടൊപ്പം നിന്നവരെ പാര്‍ട്ടിയില്‍ നിന്ന് ഒഴിവാക്കി. നടപടികള്‍ പിന്‍വലിച്ച് സഹപ്രവര്‍ത്തകരെ മുഖ്യധാരയിലേക്ക് കൊണ്ട് വരണം. പുതിയ പാര്‍ട്ടിയിലേക്ക് നയിക്കുന്ന സാഹചര്യം ഒഴിവാക്കണം. തനിക്ക് അധികാരം തിരിച്ച് വേണ്ട. ചെറിയ പാര്‍ട്ടിയെ കൂടുതല്‍ ചെറുതാക്കാന്‍ ശ്രമിക്കരുതെന്ന് പറഞ്ഞ മുന്‍ അധ്യക്ഷന്‍ വിമത വിഭാഗം നീക്കം നിലനില്‍പ്പിന് വേണ്ടിയെന്നും വ്യക്തമാക്കി.

Story Highlights – cannot leave JDS; CK Nanu MLA

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top