Advertisement

ബ്രിട്ടനില്‍ നിന്നുള്ള യാത്രക്കാര്‍ക്കായി അതിര്‍ത്തികള്‍ വീണ്ടും തുറക്കാന്‍ ഫ്രാന്‍സ്

December 23, 2020
1 minute Read
britain france coronavirus

ബ്രിട്ടനില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് പ്രവേശിക്കാന്‍ ഫ്രാന്‍സ് അതിര്‍ത്തികള്‍ ഇന്ന് വീണ്ടും തുറക്കും. ബ്രിട്ടനില്‍ ജനിതക മാറ്റം സംഭവിച്ച കൊറോണ വൈറസ് കണ്ടെത്തിയതിനെ തുടര്‍ന്നാണ് രാജ്യം അതിര്‍ത്തി അടച്ചത്. യൂറോപ്യന്‍ യൂണിയനില്‍ നിന്നുള്ള ചരക്ക് വാഹനങ്ങള്‍ക്കും അത്യാവശ്യ യാത്രക്കാര്‍ക്കുമാണ് അനുമതി.

Read Also : ബ്രിട്ടനില്‍ നിന്ന് ചെന്നൈയിലെത്തിയ യാത്രക്കാരന് കൊവിഡ്

ഞായറാഴ്ചയാണ് ഫ്രാന്‍സ് അതിര്‍ത്തി അടച്ചത്. ഇതോടെ 2850തോളം ലോറികളാണ് അതിര്‍ത്തിയില്‍ കുടുങ്ങിയത്. വിമാനങ്ങള്‍, ബോട്ടുകള്‍, ട്രെയിനുകള്‍ എന്നിവ പ്രവര്‍ത്തനം ആരംഭിക്കും. അതിര്‍ത്തിയില്‍ കൊവിഡ് ടെസ്റ്റ് നടത്താന്‍ പട്ടാളത്തെ അടക്കം നിയോഗിച്ചിട്ടുണ്ട്.

Story Highlights – britain, france, coronavirus

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top