കത്തിലെ വാദങ്ങൾ തെറ്റ്; മുഖ്യമന്ത്രിക്ക് മറുപടിയുമായി ഗവർണർ

നിയമസഭാ സമ്മേളനം ചേരുന്നതിന് അനുമതി നിഷേധിച്ചതിനെ തുടര്‍ന്ന് മുഖ്യമന്ത്രി അയച്ച കത്തിന് മറുപടിയുമായി ഗവർണർ. നിയമസഭ വിളിക്കാനുളള കത്തില്‍ കാരണം വ്യക്തമാക്കിയില്ലെന്ന് ഗവര്‍ണര്‍ പറഞ്ഞു. അടിയന്തര സാഹചര്യം വിശദീകരിക്കാന്‍ ആവശ്യപ്പെട്ടെങ്കിലും അതിന് കൃത്യമായ മറുപടി നൽകിയില്ല. മുഖ്യമന്ത്രി നല്കിയ കത്തിലെ വാദങ്ങള്‍ തെറ്റാണ്. മന്ത്രിസഭയുടെ ആവശ്യങ്ങള്‍ എപ്പോഴും അംഗീകരിച്ചിട്ടുണ്ടെന്നും മറുപടിയിൽ ഗവർണർ ചൂണ്ടിക്കാട്ടി.
കാർഷിക നിയമങ്ങളുമായി ബന്ധപ്പെട്ട വിഷയം ചർച്ച ചെയ്യാൻ വിളിച്ച പ്രത്യേക നിയമസഭാ സമ്മേളനത്തിന് ഗവർണർ അനുമതി നിഷേധിച്ച നടപടി വലിയ പ്രതിഷേധങ്ങൾക്കിടയാക്കിയിരുന്നു. ഗവർണറുടെ നടപടിക്കെതിരെ കടുത്ത ഭാഷയിലാണ് മുഖ്യമന്ത്രി മറുപടി നൽകിയത്. ഗവർണറുടെ നടപടി ഭരണഘടനയ്ക്ക് നിരക്കാത്തതാണെന്ന് മുഖ്യമന്ത്രി കത്തിൽ ചൂണ്ടിക്കാട്ടി. നിയമസഭ വിളിക്കുന്ന കാര്യത്തിൽ ഗവർണർക്ക് വിവേചനാധികാരമില്ല. അടിയന്തര സാഹചര്യമില്ല എന്ന ഗവർണറുടെ വാദം തെറ്റാണ്. ഗവർണറുടെ നടപടി ഭരണഘടനയുടെ 174 (ഒന്ന്) അനുച്ഛേദത്തിന് വിരുദ്ധമാണ്. രാഷ്ട്രപതിയും ഗവർണറും മന്ത്രിസഭയുടെ ഉപദേശപ്രകാരമാണ് പ്രവർത്തിക്കേണ്ടതെന്നും മുഖ്യമന്ത്രി കത്തിൽ ചൂണ്ടിക്കാട്ടിയിരുന്നു.
Story Highlights – Pinarayi vijayan, Arif muhammad khan
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here