ജമ്മു കശ്മീര്‍ ഡിസ്ട്രിക്റ്റ് ഡെവലപ്‌മെന്റ് കൗണ്‍സില്‍ തെരഞ്ഞെടുപ്പ്; വോട്ടെണ്ണല്‍ ഉടന്‍ പൂര്‍ത്തിയാകും
ജമ്മു കശ്മീര്‍ ഡിസ്ട്രിക്റ്റ് ഡവലപ്‌മെന്റ് കൗണ്‍സില്‍ തെരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ ഉടന്‍ പൂര്‍ത്തിയാകും. ഫാറൂഖ് അബ്ദുള്ള നേതൃത്വം നല്‍കുന്ന പീപ്പിള്‍ അലൈന്‍സ് ഫോര്‍ ഗുപ്കാര്‍ ഡിക്ലറേഷന്‍ കൂടുതല്‍ സീറ്റുകളില്‍ വിജയിച്ചു. ഗുപ്കാര്‍ സഖ്യം 112 സീറ്റുകളില്‍ നേടി. ബിജെപിക്ക് 70 സീറ്റുകളും കോണ്‍ഗ്രസിന് 27 സീറ്റുകളും ആണ് ലഭിച്ചിട്ടുള്ളത്. തെരഞ്ഞെടുപ്പിലെ വിജയം തങ്ങളുടെ നിലപാടിനുള്ള അംഗീകാരമാണെന്ന് ഗുപ്ത്ക്കര്‍ സഖ്യവും ബിജെപിയും അവകാശപ്പെട്ടു.
20 ജില്ലകളിലായി 280 സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്. 2,181 സ്ഥാനാര്‍ത്ഥികള്‍ മത്സര രംഗത്തുണ്ടായിരുന്നു. എട്ട് ഘട്ടങ്ങളിലായി ബാലറ്റ് പേപ്പര്‍ ഉപയോഗിച്ചായിരുന്നു തെരഞ്ഞെടുപ്പ്. നവംബര്‍ 28ന് ആദ്യ ഘട്ട വോട്ടെടുപ്പ് ആരംഭിച്ചു. അവസാന ഘട്ടത്തിലെ മണ്ഡലങ്ങള്‍ ഡിസംബര്‍ 19ന് ബൂത്തിലെത്തി. ഫാറൂഖ് അബ്ദുള്ളയുടെ നാഷണല്‍ കോണ്‍ഫറന്‍സ്, പിഡിപി പാര്‍ട്ടികള്‍ ഗുപ്കാര്‍ സഖ്യത്തിന് കീഴില്‍ സഖ്യമായിതെരഞ്ഞെടുപ്പിനെ നേരിട്ടു.
Read Also : ജമ്മു കശ്മീര്‍ മുഖ്യമന്ത്രി മുഫ്തി മുഹമ്മദ് സയീദ് അന്തരിച്ചു.
ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്ത് കളഞ്ഞ ശേഷം ആദ്യം നടക്കുന്ന തെരഞ്ഞെടുപ്പായത് കൊണ്ട് ഫലത്തിന് എറെ രാഷ്ട്രീയ പ്രാധാന്യവും ഉണ്ട്. ഡിസ്ട്രിക്റ്റ് ഡെവലപ്‌മെന്റ് കൗണ്‍സില്‍ തെരഞ്ഞെടുപ്പ് ജമ്മു കശ്മീരില്‍ ത്രിതല പഞ്ചായത്ത് സംവിധാനത്തില്‍ നടക്കുന്ന ആദ്യ തെരഞ്ഞെടുപ്പ് കൂടിയാണ്.
തെരഞ്ഞെടുപ്പില്‍ കശ്മീരില്‍ ഗുപ്കാര്‍ സഖ്യവും ജമ്മുവില്‍ ബിജെപിയും നേട്ടം ഉണ്ടാക്കി. ആകെ 70 സീറ്റുകളിലാണ് ബിജെപി മുന്നേറ്റം. ഗുപ്കാര്‍ സഖ്യം ഇവിടെ 112 സീറ്റുകളില്‍ വിജയിച്ചു . ഒറ്റയ്ക്ക് മത്സരിച്ച കോണ്‍ഗ്രസിന് 27 സീറ്റുകളാണ് ലഭിച്ചത്. തെരഞ്ഞെടുപ്പ് ഫലം ബിജെപിയുടെ കണ്ണ് തുറക്കാനുള്ള അഭ്യര്‍ത്ഥനയണെന്ന് ഫാറൂഖ് അബ്ദുള്ള പ്രതികരിച്ചു.
ജമ്മുകശ്മീരിലെ ജനങ്ങളുടെ അമര്‍ഷമാണ് ഇതുവഴി വ്യക്തമായത്. ശ്രീനഗറില്‍ എട്ടോളം സീറ്റുകളില്‍ വിജയിക്കാനായത് മാത്രം മതി പാര്‍ട്ടിയുടെ നേട്ടം എത്ര വലുതാണെന്ന് വ്യക്തമാക്കാനെന്ന് ബിജെപി അവകാശപ്പെട്ടു.
30 ഓളം സീറ്റുകളില്‍ 50ല്‍ താഴെ വോട്ടുകള്‍ക്കാണ് ശ്രീനഗര്‍ മേഖലയില്‍ പരാജയപ്പെട്ടതെന്നും ബിജെപി വിശദീകരിച്ചു. ഇരു വിഭാഗങ്ങളും വിജയം അവകാശപ്പെടുമ്പോഴും വര്‍ഷങ്ങള്‍ക്ക് ശേഷം ജനാധിപത്യ വ്യവസ്ഥയില്‍ തെരഞ്ഞെടുപ്പ് പ്രക്രിയ ജമ്മു കശ്മീരില്‍ നടന്നത് വലിയ നേട്ടമാണെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ അഭിപ്രായം. ജമ്മുകശ്മീരില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടത്താനുള്ള സാഹചര്യവും ഇത് ഉണ്ടാക്കും എന്നാണ് പ്രതീക്ഷ.
Story Highlights – jammu kashmir, election
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here