നിർമാണം പൂർത്തിയാക്കിയ വൈറ്റില, കുണ്ടന്നൂര്‍ മേല്‍പ്പാലങ്ങള്‍ തുറക്കാത്തതിനെതിരെ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ

നിർമാണം പൂർത്തിയാക്കിയ വൈറ്റില, കുണ്ടന്നൂര്‍ മേല്‍പ്പാലങ്ങള്‍ തുറന്ന് കൊടുക്കാത്തത് എന്തുകൊണ്ടാണെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ. ഇത് സംബന്ധിച്ച് വിശദമായ റിപ്പോർട്ട് പൊതുമരാമത്ത് എക്സിക്യൂട്ടീവ് എഞ്ചിനീയർ നാലാഴ്ചയ്ക്കകം ഹാജരാക്കണമെന്ന് കമ്മീഷൻ അധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക് ആവശ്യപ്പെട്ടു. 

പാലം തുറന്നു കൊടുത്താൽ വാഹന യാത്രികർക്കും ജനങ്ങൾക്കും ഗതാഗതക്കുരുക്ക് നേരിടാതെ യാത്ര ചെയ്യാനാകുമെന്ന് പൊതുപ്രവർത്തകനായ തമ്പി സുബ്രഹ്മണ്യൻ സമർപ്പിച്ച പരാതിയിലാണ് മനുഷ്യാവകാശ കമ്മീഷൻ്റെ നടപടി. വൈറ്റില, കുണ്ടന്നൂർ ദേശീയപാതയിലെ ​ഗതാഗതക്കുരുക്ക് കാരണം ജനം ഏറെ ബുദ്ധിമുട്ടുന്ന അവസ്ഥയാണ്. വൈറ്റിലയിലും കുണ്ടന്നൂരും മണിക്കൂറുകളോളം ഗതാഗതക്കുരുക്ക് അനുഭവപ്പെടുകയാണെന്ന് പരാതിയിൽ പറയുന്നു. കഴിഞ്ഞ മാസം കമ്മീഷന്‍ ചെയ്യുമെന്ന് പൊതുമരാമത്ത് വകുപ്പ് അറിയിച്ചിരുന്നെങ്കിലും പാലങ്ങൾ ഇതുവരെ തുറന്നു നൽകിയിട്ടില്ലെന്നും പരാതിയിൽ പറയുന്നു. 

Story Highlights – Vytila, kundannur fly over

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top