കൊവിഡിനെ അതിജീവിച്ച റാന്നി സ്വദേശി 93കാരൻ എബ്രഹാം തോമസ് അന്തരിച്ചു

കൊവിഡിനെ അതിജീവിച്ച് വാർത്തകളിൽ ഇടം നേടിയ റാന്നി സ്വദേശി എബ്രഹാം തോമസ് (93) അന്തരിച്ചു. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്നാണ് അന്ത്യം.

സംസ്ഥാനത്ത് കൊവിഡ് വ്യാപനത്തിന്റെ ആദ്യഘട്ടത്തിൽ രോ​ഗം സ്ഥിരീകരിച്ചവരിൽ ഒരാളാണ് എബ്രഹാം തോമസ്. ഇറ്റലിയിൽ നിന്ന് റാന്നിയിലേക്ക് എത്തിയ ഇവരുടെ മക്കളിൽ നിന്നാണ് ഇദ്ദേഹത്തിനും ഭാര്യയ്ക്കും കൊവിഡ് ബാധിച്ചത്. വലിയ വാർത്താപ്രാധാന്യം നേടിയ സംഭവമായിരുന്നു ഇത്. കൊവിഡിനെ അതിജീവിച്ച ഇരുവരേയും അഭിനന്ദിച്ച് ആരോ​ഗ്യമന്ത്രി ഉൾപ്പെടെ രം​ഗത്തെത്തിയിരുന്നു. ഇന്ത്യയിൽ കൊവിഡ് ഭേദമായ ഏറ്റവും പ്രായം കൂടിയ രോഗികളിൽ ഒരാളായിരുന്നു എബ്രഹാം തോമസ്.

Story Highlights – Covid 19

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top