ചർച്ചയ്ക്ക് ദിവസവും തീയതിയും തീരുമാനിക്കൂ; കർഷക സംഘടനകൾക്ക് വീണ്ടും കേന്ദ്രസർക്കാരിന്റെ കത്ത്

ചർച്ചയ്ക്കുള്ള ദിവസവും തീയതിയും തീരുമാനിക്കാൻ കർഷക സംഘടനകൾക്ക് വീണ്ടും കേന്ദ്രസർക്കാരിന്റെ കത്ത്. യുക്തിയിലൂന്നിയ പരിഹാരത്തിന് കേന്ദ്രം പ്രതിജ്ഞാബദ്ധമാണെന്നും കൃഷിമന്ത്രാലയത്തിന്റെ കത്തിൽ വ്യക്തമാക്കി. എന്നാൽ, കത്തിൽ പുതുതായി ഒന്നുമില്ലെന്ന നിലപാടിലാണ് കർഷക സംഘടനകൾ.
കൃഷി മന്ത്രാലയം ജോയിന്റ് സെക്രട്ടറി വിവേക് അഗർവാൾ തന്നെയാണ് കാർഷിക സംഘടനകൾക്ക് വീണ്ടും കത്തയച്ചത്. ചർച്ചയ്ക്കുള്ള ദിവസവും തീയതിയും കർഷക സംഘടനകൾക്ക് തീരുമാനിക്കാമെന്ന് കത്തിൽ ആവർത്തിച്ചു. ആദ്യത്തെ കത്ത് കർഷക സംഘടനകൾ തള്ളിയിരുന്നു. ചർച്ചയ്ക്ക് തയാറാണെങ്കിലും തുറന്ന മനസോടെയും സദുദ്യേശത്തോടെയും കേന്ദ്രസർക്കാർ സമീപിക്കണമെന്ന നിലപാടാണ് സംഘടനകൾ സ്വീകരിച്ചത്. പുതിയ കത്തിലും കൃത്യമായ പ്രശ്നപരിഹാര നിർദേശങ്ങൾ ഇല്ലെന്നാണ് കർഷക നേതാക്കളുടെ പ്രതികരണം.
അതേസമയം, ഹരിയാന മുഖ്യമന്ത്രി മനോഹർലാൽ ഖട്ടറിനെതിരെ കരിങ്കൊടി കാണിച്ച പതിമൂന്ന് കർഷകർക്കെതിരെ കൊലപാതക ശ്രമത്തിന് കേസെടുത്തു. മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തെ തടസപ്പെടുത്തിയെന്നാണ് ആരോപണം.
Story Highlights – Farmers protest, Farm law 2020
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here