മുഖ്യമന്ത്രിയുടെ കേരള പര്യടനം ഇന്ന് തിരുവനന്തപുരത്ത്

തുടർ ഭരണം ലക്ഷ്യമിട്ടുള്ള മുഖ്യമന്ത്രിയുടെ കേരള പര്യടനം ഇന്ന് തിരുവനന്തപുരത്ത്. വൈകിട്ട് നാല് മണിക്ക് ജിമ്മിജോർജ്ജ് ഇൻഡോർ സ്റ്റേഡിയത്തിലാണ് വിവിധ മേഖലകളിലുള്ളവരുമായി മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തുന്നത്.

മത- സാമൂദായിക സാംസ്‌കാരിക മേഖലയിലെ തെരഞ്ഞെടുക്കപ്പെടുവരുമായാണ് മുഖ്യമന്ത്രിയുടെ കൂടിക്കാഴ്ച. നിയമസഭ തെരഞ്ഞെടുപ്പിൽ എൽഡിഎഫിന്റെ പ്രകടനപത്രികയിൽ അതത് ജില്ലകളിൽ ഉൾപ്പെടുത്തേണ്ട കാര്യങ്ങളെ കുറിച്ചുള്ള നിർദേശങ്ങളാണ് കൂടിക്കാഴ്ചയിൽ മുഖ്യമന്ത്രി പ്രധാനമായും ആരായുന്നത്.

അതേസമയം, ഒരു സർക്കാരിനും നേരിടേണ്ടി വരാത്ത പ്രതിസന്ധികളാണ് ഇപ്പോൾ എൽഡിഎഫ് സർക്കാരിന് ഉണ്ടായതെന്ന് മുഖ്യമന്ത്രി ഇന്നലെ കോട്ടയത്ത് നടന്ന പര്യടന യാത്രയിൽ വ്യക്തമാക്കി. പ്രതിസന്ധി വന്നപ്പോൾ നിസ്സാഹായതയോടെ നോക്കി നിന്നില്ല. ഐക്യത്തോടെ എല്ലാത്തിനെയും മറികടന്നു. ഒരു ദുരന്തത്തിനും തകർക്കാൻ ആകാത്ത വിധമുള്ള പദ്ധതികളാണ് സർക്കാർ നടപ്പാക്കിയതെന്നും മുഖ്യമന്ത്രി പറഞ്ഞു.

Story Highlights – Chief Minister’s visit to Kerala today in Thiruvananthapuram

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top