Advertisement

സ്വർണക്കടത്തിന്റെ മുഖ്യസൂത്രധാരൻ; എം ശിവശങ്കറിനെതിരെ ഇ.ഡി കുറ്റപത്രം സമർപ്പിച്ചു

December 24, 2020
1 minute Read

തിരുവനന്തപുരം സ്വർണക്കടത്തുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറിനെതിരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കുറ്റപത്രം സമർപ്പിച്ചു. ശിവശങ്കറിനെതിരെ ​ഗുരുതര ആരോപണങ്ങളാണ് കുറ്റപത്രത്തിലുള്ളത്. സ്വർണക്കടത്തിന്റെ മുഖ്യസൂത്രധാരൻ ശിവശങ്കറാണെന്ന് ഇ.ഡി സമർപ്പിച്ച് ആയിരം പേജുള്ള കുറ്റപത്രത്തിൽ ചൂണ്ടിക്കാട്ടുന്നു.

Read Also :ശിവശങ്കറിൻ്റെ സ്വത്തുക്കൾ കണ്ടുകെട്ടാൻ ഉത്തരവ്

സ്വർണക്കടത്ത് കേസിൽ ഇ.ഡി സമർപ്പിക്കുന്ന രണ്ടാമത്തെ കുറ്റപത്രമാണിത്. ശിവശങ്കർ അറസ്റ്റിലായി ചൊവ്വാഴ്ച അറുപത് ദിവസം പൂർത്തിയാകാനിരിക്കെയാണ് ഇ.ഡിയുടെ നടപടി. ലൈഫ് മിഷൻ പദ്ധതിയിൽ ശിവശങ്കർ കള്ളപ്പണം കൈപ്പറ്റിയെന്നും കള്ളക്കടത്തിലൂടെ അനർഹമായ സ്വത്ത് സമ്പാദിച്ചുവെന്നും കുറ്റപത്രത്തിലുണ്ട്. കള്ളക്കടത്ത് സംഘത്തിന് ശിവശങ്കർ അറിഞ്ഞുകൊണ്ട് സഹായം ചെയ്തു. ശിവശങ്കറിനെതിരെ ഡിജിറ്റൽ തെളിവുകൾ ലഭിക്കാനുണ്ടെന്നും ഇ.ഡി പറയുന്നു. കള്ളപ്പണ നിരോധന നിയമത്തിലെ മൂന്ന്, നാല് വകുപ്പുകളാണ് കുറ്റപത്രത്തിൽ ശിവശങ്കറിനെതിരെ ചുമത്തിയിരിക്കുന്നത്. ഏഴ് മുതൽ പന്ത്രണ്ട് വർഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണിത്.

Story Highlights – M Shivashankar, Enforcement directorate

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top