‘മിടുമിടുക്കി’; വ്യത്യസ്ത അഭിരുചിയുള്ളവർക്കായി വേറിട്ടൊരുവേദിയുമായി ഫ്ളവേഴ്സ്

പാട്ടിലും അഭിനയത്തിലും നൃത്തത്തിലുമെല്ലാം കഴിവ് തെളിയിക്കാൻ കുട്ടികൾക്ക് നിരവധി വേദികളുണ്ട്. എന്നാൽ വേറിട്ട അഭിരുചികളുള്ളവർക്ക് അവരുടെ കഴിവുകൾ തെളിയിക്കാൻ വേദികളില്ല. അത്തരത്തിൽ വ്യത്യസ്ത കഴിവുകളുള്ള കുട്ടികൾക്കായി ഡിജിറ്റൽ പ്ലാറ്റ്ഫോമിന്റെ സാങ്കേതികതയിൽ പുതിയൊരു വേദി ഒരുക്കുകയാണ് ഫ്ളവേഴ്സ് ചാനൽ ‘മിടുമിടുക്കി’യിലൂടെ
പന്ത്രണ്ടു വയസിന് താഴെ പ്രായമുള്ള പെൺകുട്ടികൾക്കാണ് ഈ അവസരം. മാർഷ്യൽ ആർട്സ്, സ്പോർട്സ്,മാത്തമാറ്റിക്‌സ്, സയൻസ് തുടങ്ങിയ വ്യത്യസ്തമായ മേഖലകളിൽ കഴിവുള്ള കുട്ടികൾക്ക് പരിപാടിയിൽ പങ്കെടുക്കാം. കുട്ടികളുടെ അഭിരുചികൾ തിരിച്ചറിഞ്ഞ് മാതാപിതാക്കൾ ചെയ്യേണ്ടത് ഇത്രമാത്രം. നിങ്ങളുടെ കുട്ടികളുടെ കഴിവ് ഏത് മേഖലയിലാണോ അത് തെളിയിക്കുന്ന വിഡിയോകൾ ഞങ്ങൾക്ക് അയക്കുക. വീഡിയോകളിൽ നിന്ന് തെരഞ്ഞെടുക്കപ്പെടുന്ന കുട്ടികൾക്ക് മിടുമിടുക്കിയിലൂടെ ലോകം മാറ്റിമറിക്കാം. വിഡിയോകൾ അയയ്ക്കേണ്ട നമ്പർ, മെയിൽ ഐഡി- 6238810842 / email: midumidukki@flowerstv.in
Story Highlights – Flowers TV, Midumidukky
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here