സ്വർണക്കടത്ത് കേസ്; സ്വപ്‌ന സുരേഷിന്റെ രഹസ്യമൊഴി കസ്റ്റംസിന് കൈമാറി

സ്വർണക്കടത്ത് കേസിൽ സ്വപ്‌ന സുരേഷിന്റെ രഹസ്യമൊഴി കസ്റ്റംസിന് കൈമാറി. അന്വേഷണ ഉദ്യോഗസ്ഥൻ വിവേകിന്റെ അപേക്ഷയിലാണ് നടപടി. ഉന്നത ഉദ്യോഗസ്ഥരുടെയും രാഷ്ട്രീയ നേതാക്കളുടെയും പേരുകൾ സ്വപ്‌ന രഹസ്യമൊഴിയിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്നാണ് വിവരം. രഹസ്യമൊഴി പരിശോധിച്ച ശേഷം നിർണായക ചോദ്യം ചെയ്യലുകൾ ഉണ്ടാവുമെന്ന് കസ്റ്റംസ് അറിയിച്ചു.
പ്രോസിക്യൂട്ടർ മുഖേനയാണ് കസ്റ്റംസ് രഹസ്യമൊഴി പരിശോധിക്കണമെന്ന് കോടതിയിൽ ആവശ്യപ്പട്ടത്. എന്നാൽ, അന്വേഷണ ഉദ്യോഗസ്ഥൻ രഹസ്യമൊഴി നേരിട്ടാവശ്യപ്പെടാൻ കോടതി നിർദേശിക്കുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണ ഉദ്യോഗസ്ഥൻ സൂപ്രണ്ട് വിവേക് അപേക്ഷ നൽകുകയും ഇതിന്റെ അടിസ്ഥാനത്തിൽ ഇന്നലെ രഹസ്യമൊഴിയുടെ പകർപ്പ് കൈമാറുകയും ചെയ്തത്. ഇനി ഇത് പരിശോധനയ്ക്ക് വിധേയമാക്കുമെന്നാണ് കസ്റ്റംസ് വൃത്തങ്ങൾ അറിയിക്കുന്നത്. ഇതിനുശേഷമാവും രഹസ്യമൊഴിയിൽ പറഞ്ഞിരിക്കുന്ന മറ്റ് പ്രധാനപ്പെട്ട ആളുകൾക്ക് നോട്ടീസ് നൽകി ചോദ്യം ചെയ്യലിനായി വിളിപ്പിക്കുന്നത്.
Story Highlights – Gold smuggling case; Suresh’s secret statement was handed over to customs
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here