Advertisement

ഗവർണറുടെ നടപടി ജനാധിപത്യത്തിന്റെ ഉള്ളടക്കത്തിന് ചേർന്നതല്ലെന്ന് സ്പീക്കർ

December 24, 2020
Google News 2 minutes Read

ഗവർണറുടെ നടപടി ജനാധിപത്യത്തിന്റെ ഉള്ളടക്കത്തിന് ചേർന്നതല്ലെന്ന് സ്പീക്കർ പി ശ്രീരാമകൃഷ്ണൻ. ഓരോ വിഷയത്തെക്കുറിച്ചും ചർച്ച നടക്കേണ്ടത് സഭയിലാണെന്നും പി ശ്രീരാമകൃഷ്ണൻ വ്യക്തമാക്കി. അതേസമയം, പ്രത്യേക നിയമസഭാ സമ്മേളനം ഈ മാസം 31ന് ചേരാൻ ഇന്ന് ചേർന്ന മന്ത്രി സഭാ യോഗത്തിൽ തീരുമാനമായി. ഇക്കാര്യം ആവശ്യപ്പെട്ട് ഗവർണർക്ക് വീണ്ടും ശുപാർശ നൽകാനും യോഗത്തിൽ തീരുമാനമായി.

പ്രത്യേക നിയമസഭാ സമ്മേളനം വിളിക്കാനുള്ള സംസ്ഥാന സർക്കാറിന്റെ നീക്കത്തിന് നേരത്തെ ഗവർണർ അനുമതി നൽകിയിരുന്നില്ല. കാർഷിക നിയമ ഭേദഗതി പാസാക്കാൻ എന്തിനാണ് അടിയന്തിര സമ്മേളനം ചേരുന്നതെന്നും ജനുവരി 8ന് ചേരുന്ന സമ്മേളനത്തിൽ പ്രമേയം പാസാക്കിയാൽ മതിയെന്നുമായിരുന്നു ഗവർണറുടെ മറുപടി. മാത്രമല്ല, ഗർണറെ വിമർശിച്ച് കത്തയച്ച മുഖ്യമന്ത്രിയ്ക്ക് രൂക്ഷമായ ഭാഷയിൽ ഗവർണർ ഇന്നലെ മറുപടി നൽകിയിരുന്നു. ഗവർണർ ഭരണഘടനാലംഘനം നടത്തിയെന്ന ആക്ഷേപം തള്ളിയ മുഖ്യമന്ത്രി രഹസ്യസ്വഭാവത്തോടെ അയച്ച കത്ത് ചോർന്നെന്നും കുറ്റപ്പെടുത്തി. ഇതിന് പിന്നാലെയാണ് ഇന്ന് ചേർന്ന മന്ത്രി സഭാ യോഗത്തിൽ പ്രത്യേക നിയമസഭാ സമ്മേളനം ചേരാൻ വീണ്ടും തീരുമാനമായത്.

Story Highlights – Speaker said that the action of the Governor was not in line with the content of democracy

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here