നിങ്ങളുടെ കുട്ടി ഓരോ പാഠഭാഗവും എത്രത്തോളം പഠിച്ചുവെന്ന് എങ്ങനെ അറിയാം ?

പരീക്ഷാ കാലമാണ് ഇനി വരാനിരിക്കുന്നത്. സമയമടുക്കുംതോറും കുട്ടികളേക്കാൾ ടെൻഷനാണ് മാതാപിതാക്കൾക്ക്. പഠിച്ചോ എന്ന് ചോദിച്ചാൽ പഠിച്ചുവെന്ന ഉത്തരം കുട്ടികളിൽ നിന്ന് ലഭിക്കുന്നതുകൊണ്ടൊന്നും ആ പേടി മാറില്ല. കുട്ടി എത്രമാത്രം പഠിച്ചുവെന്നതിന്റെ തെളിവായി പരീക്ഷ മാർക്ക് വന്നാലെ മാതാപിതാക്കൾക്ക് ഇനി സമാധാനം ലഭിക്കുകയുള്ളു. എന്നാൽ ഓരോ ചാപ്റ്ററും എത്രമാത്രം ആഴത്തിൽ കുട്ടി പഠിച്ചുവെന്ന് അറിയാൻ സാധിച്ചാൽ പകുതിയിലധികം ടെൻഷൻ മാറിക്കിട്ടും. ഒപ്പം ശ്രദ്ധ വേണ്ട ഭാഗത്ത് കൂടുതൽ സമയം ചെലവഴിക്കാനും സാധിക്കും. ഇതിനുള്ള സാധ്യതയൊരുക്കുകയാണഅ 90+ മൈ ട്യൂഷൻ ആപ്പ്.
പഠിച്ചു കഴിഞ്ഞു എന്ന് പറയുന്ന ചാപ്റ്ററിന്റെ ഒരു ഹോം ടെസ്റ്റ് നടത്താൻ 90+ മൈ ട്യൂഷൻ ആപ്പിലൂടെ സാധിക്കും. ഇതിലൂടെ കുട്ടി എത്ര മാത്രം പഠിച്ചു എന്ന് അറിയാൻ സാധിക്കും. അതായത് പരീക്ഷയ്ക്ക് മുൻപേ തന്നെ എത്ര മാർക്ക് കിട്ടാൻ മാത്രം അവർ പഠിച്ചു എന്ന് ഓരോ രക്ഷിതാവിനും അറിയാൻ സാധിക്കും. ഇനിയും കൂടുതൽ ശ്രദ്ധ കൊടുക്കേണ്ട പാഠഭാഗങ്ങൾ ഇതിലൂടെ തിരിച്ചറിയാൻ സാധിക്കുന്നതിനാൽ യഥാർത്ഥ പരീക്ഷയ്ക്ക് മുൻപ് അത്തരം പാഠങ്ങൾ കൂടി പഠിച്ച് മെച്ചപ്പെട്ട മാർക്ക് വാങ്ങാൻ കുട്ടികൾക്ക് സാധിക്കും.
കേരള സിലബസിലെ കുട്ടികൾക്ക് വേണ്ടിയുള്ള ഡിജിറ്റൽ ട്യൂഷൻ ആപ്ലിക്കേഷൻ ആണ് 90+. 90 പ്ലസ് അപ്ലിക്കേഷനിൽ കേരള സിലബസിലെ ഓരോ ക്ലാസും ചാപ്റ്റർ അടിസ്ഥാനത്തിൽ വളരെ എളുപ്പത്തിൽ പഠിക്കാവുന്ന വിഡിയോ ക്ലാസുകൾ ആയി 90+ നൽകുന്നു. അതായത് കുട്ടികൾക്ക് ക്‌ളാസ് കഴിഞ്ഞ് ടൂഷ്യന് വേണ്ടി ഓടേണ്ടതില്ല ,പകരം വീട്ടിലുള്ള ഒരു ആൻഡ്രോയിഡ് ഫോണിലൂടെ എളുപ്പത്തിൽ ടൂഷ്യൻ നടക്കും. ഒരിക്കൽ ഡൗൺലോഡ് ചെയ്ത ക്ലസുകൾ പിന്നീട് ഇന്റർനെറ്റ് ഇല്ലാതെ തന്നെ പഠിക്കാൻ സാധിക്കും. മാത്രമല്ല ഓരോ പാഠത്തിലെയും ചോദ്യോത്തരങ്ങൾ പ്രാക്ടീസ് ചെയ്യാനുള്ള അവസരം, ഓരോ ചാപ്റ്ററിലെയും റിയൽ എക്സാം നടത്താനുള്ള അവസരം എല്ലാം 90+ മൈ ട്യൂഷൻ ആപ്പിൽ ലഭ്യമാണ്.ടൂഷ്യൻ ഫീസിനേക്കാൾ കുറവ് ഫീസ് മാത്രമേ ഇതിനുള്ളു എന്നത് കൊണ്ട് തന്നെ മാതാപിതാക്കൾക്കും ആശ്വാസമാണ് 90+ മൈ ട്യൂഷൻ ആപ്പ്.
വിശദവിവരങ്ങള്‍ക്ക് : www.mytuitionapp.com
Story Highlights – 90+ my tuition app
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here