കൊവിഡ് വാക്‌സിനേഷന് മുന്നോടിയായി പുറത്തിറക്കിയ മാർഗരേഖ ഫലപ്രദമാണോ എന്നറിയാൻ ഡ്രൈറണ്ണിനൊരുങ്ങി ആരോഗ്യ മന്ത്രാലയം

രാജ്യത്ത് കൊവിഡ് വാക്‌സിനേഷന് മുന്നോടിയായി ആരോഗ്യ മന്ത്രാലയം പുറത്തിറക്കിയ മാർഗരേഖ ഫലപ്രദമാണോ എന്ന് കണ്ടെത്താൻ ഡ്രൈ റൺ നടത്തും. ആന്ധ്രപ്രദേശ്, ഗുജറാത്ത്, അസം, പഞ്ചാബ് എന്നീ നാല് സംസ്ഥാനങ്ങളിലാണ് അടുത്തയാഴ്ച ഡ്രൈ റൺ നടക്കുക. അതേസമയം, കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 23,068 പേർക്ക് രോഗം സ്ഥിരീകരിച്ചു. 336 മരണവും റിപ്പോർട്ട് ചെയ്തു.
കൊവിഡ് വ്യാപന ആശങ്ക നിലനിൽക്കുന്നതിനിടെ അടുത്ത വർഷം ആദ്യം ഇന്ത്യ പുതിയൊരു ദൗത്യത്തിന് ഒരുങ്ങുകയാണ്. വാക്‌സിനേഷൻ മുന്നോടിയായി
ലോകാരോഗ്യ സംഘടനയുടെയും, യുഎൻഡിപിയുടെയും സഹകരണത്തോടെയാണ് ഡ്രൈ റൺ നടക്കുക. വാക്‌സിനേഷന് ആരോഗ്യ മന്ത്രാലയം സമയക്രമം ഏർപ്പെടുത്തിയിരുന്നു. വാക്‌സിൻ കേന്ദ്രങ്ങളിൽ ഏർപ്പെടുത്തേണ്ട ക്രമീകരണങ്ങൾ ,കുത്തിവെയ്പ്പ് സംബന്ധിച്ച് ക്രമീകരണങ്ങൾ. ശീതീകരണം അടക്കം വാക്‌സിൻ സൂക്ഷിക്കുന്നതിനുള്ള മാനദണ്ഡം സംബന്ധിച്ച് ആരോഗ്യ മന്ത്രാലയം നേരത്തെ മാർഗരേഖ പുറത്തിറക്കിയിരുന്നു. ഈ മാർഗരേഖ ഫലപ്രദമാണോ എന്ന് കണ്ടെത്താൻ വേണ്ടിയാണ് ഡ്രൈ റൺ പ്രക്രിയ.
ഡ്രൈ റൺ ഘട്ടത്തിൽ ഉണ്ടാകുന്ന പോരായ്മകൾ ആരോഗ്യമന്ത്രാലയം കൃത്യമായി നിരീക്ഷിക്കും. ഗുജറാത്ത്, ആന്ധ്രപ്രദേശ്, അസാം, പഞ്ചാബ് എന്നീ നാല് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുക്കപ്പെട്ട ജില്ലകളിലാണ് അടുത്ത ആഴ്ച ഡ്രൈ റൺ നടക്കുക. പഞ്ചാബിൽ 28, 29 തീയതികളിലായി ലുധിയാന, ഷഹീദ് ഭഗത് സിംഗ് നഗർ എന്നീ ജില്ലകളിലെ അഞ്ച് കേന്ദ്രങ്ങളിൽ ഡ്രൈ റൺ നടക്കുമെന്ന് സംസ്ഥാന ആരോഗ്യമന്ത്രി ബൽബീർ സിങ് അറിയിച്ചിട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 23,068 പുതിയ കേസുകളും 336 മരണവും റിപ്പോർട്ട് ചെയ്തു. 24,661 പേർ ആശുപത്രി വിട്ടതോടെ രോഗ മുക്തി നിരക്ക് 95.7 ശതമാനമായി.
Story Highlights – Ministry of Health is ready to test the effectiveness of the guidelines issued ahead of the covid vaccination
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here