പ്രവേശനാനുമതി ലഭിച്ചത് തെരഞ്ഞെടുക്കപ്പെട്ടവർക്ക് മാത്രം; കൊച്ചി ആഡംബര നൗകയിൽ ലഹരി പാർട്ടി നടന്നെന്ന സംശയത്തിൽ പൊലീസ് അന്വേഷണം ശക്തമാക്കുന്നു

കൊച്ചി ആഡംബര നൗകയിൽ ലഹരി പാർട്ടി നടന്ന സംശയം പൊലീസ് അന്വേഷണം ശക്തമാകുന്നു. പാർട്ടിയിൽ പങ്കെടുക്കാൻ പ്രവേശനം ലഭിച്ചത് തെരഞ്ഞെടുക്കപ്പെട്ടവർക്ക് മാത്രമെന്നും പൊലീസ് കണ്ടെത്തൽ. കൊച്ചിയിലെ മോഡൽ കോർഡിനേറ്റർ ആണ് ആഡംബര നൗകയിൽ പാർട്ടി സംഘടിപ്പിച്ചത്. പൊലീസും കസ്റ്റംസും സംയുക്തമായാണ് ഇക്കാര്യം അന്വേഷിക്കുന്നത്.
കഴിഞ്ഞ പതിമൂന്നാം തീയതിയാണ് ആഡംബര നൗകയായ നെഫ്രിടിടിയിൽ ലഹരി പാർട്ടി നടന്നതായി സംശയിക്കുന്നത്. ഇത് സംബന്ധിച്ച് കെഎസ്ഐഎൻസി എംഡി പ്രശാന്ത് ഐഎഎസ് പരാതി നൽകിയതോടെ പൊലീസ് അന്വേഷണം ശക്തമാക്കി. പാർട്ടിയെക്കുറിച്ചുള്ള വിവരം ഒറ്റ് പോകില്ല എന്ന് ഉറപ്പായ ആളുകൾക്ക് മാത്രമായിരുന്നു പ്രവേശനം നൽകിയിരുന്നത്.പാർട്ടിയെ കുറിച്ചുള്ള വിവരം കൈമാറിയിരുന്നത് വാട്സ്ആപ്പ് സന്ദേശത്തിലൂടെയാണ്. ആഡംബര നൗകയിൽ ലഹരി പാർട്ടി നടന്നു എന്ന സംശയം കസ്റ്റംസ് പൊലീസും സംയുക്തമായി പരിശോധിക്കനും തീരുമാനിച്ചിട്ടുണ്ട്. ഇന്നലെ കൊച്ചിയിൽ നടന്ന യോഗത്തിലാണ് ഇതുസംബന്ധിച്ചുള്ള തീരുമാനമെടുത്തത്.
Story Highlights – Drug party
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here