Advertisement

ശബരിമലയില്‍ തങ്കഅങ്കി ചാര്‍ത്തി ഇന്ന് മണ്ഡലപൂജ

December 26, 2020
Google News 1 minute Read

ശബരിമലയില്‍ തങ്കഅങ്കി ചാര്‍ത്തി ഇന്ന് മണ്ഡല പൂജ. സീസണിലെ 41 ദിവസങ്ങളിലെ ദിനരാത്ര പൂജകള്‍ പൂര്‍ത്തിയാക്കി ശബരിമല ക്ഷേത്രം ഇന്നു രാത്രി ഒന്‍പതിന് അടയ്ക്കും. മകരവിളക്കു മഹോത്സവങ്ങള്‍ക്കായി 30 നു വൈകിട്ട് നട വീണ്ടും തുറക്കും.

രാവിലെ 11.40 നും 12.20 മധ്യേയാണ് മണ്ഡല പൂജ. തീര്‍ത്ഥാടകര്‍ക്ക് ഇന്ന് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. രാവിലെ പത്തുവരെമാത്രമേ തീര്‍ത്ഥാടകര്‍ക്ക് ദര്‍ശന അനുമതിയുള്ളു. പൂജയ്ക്ക് ശേഷം ദര്‍ശനം അനുവദിക്കും. വൈകിട്ട് നാലിനു ശേഷം പമ്പയില്‍ നിന്ന് തീര്‍ത്ഥാടകര്‍ക്ക് സന്നിധാനത്തേയ്ക്ക് പ്രവേശനം ഉണ്ടാകില്ല.

കൊവിഡ് സാഹചര്യമായതിനാല്‍ മുന്‍ വര്‍ഷങ്ങളിലേതുപോലെ ഇക്കുറി തീര്‍ത്ഥാടക പ്രവാഹം ഉണ്ടാകില്ല. രാത്രി ഒന്‍പതിന് നടയടക്കും. അതോടെ കൊവിഡ് സാഹചര്യത്തില്‍ കര്‍ശന നിയന്ത്രണങ്ങളോടെ നടന്ന ഈ വര്‍ഷത്തെ മണ്ഡല മഹോത്സവത്തിനും സമാപനമാകും. 30 ന് വൈകിട്ട് മകരവിളക്ക് ഉത്സവത്തിനായി നട തുറക്കും. 31 മുതലെ തീര്‍ഥാടകര്‍ക്ക് പ്രവേശനം ഉണ്ടാകൂ. ജനുവരി 14 നാണ് മകരവിളക്ക്.

Story Highlights – Mandala pooja today at Sabarimala

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here