ആര്യയ്ക്ക് പിന്തുണയേകി മോഹൻലാലും; ഫോൺ സംഭാഷണം

mohanlal arya phone conversation

തിരുവനന്തപുരം നിയുക്ത മേയർ ആര്യ രാജേന്ദ്രന് ആശംസയും പിന്തുണയുമേകി സിനിമാ താരം മോഹൻലാൽ. ആര്യയെ ഫോണിലൂടെയാണ് താരം ആശംസയറിയിച്ചത്.

ആശംസകൾ നൽകിക്കൊണ്ടായിരുന്നു മോഹൻലാൽ സംഭാഷണം ആരംഭിച്ചത്. തിരുവനന്തപുരത്ത് മോഹൻലാലിന്റെ തൊട്ടടുത്താണ് തന്റെയും വീടെന്ന് സംഭാഷണത്തിൽ ആര്യ പറഞ്ഞു. തന്റെ ഇഷ്ട ന​ഗരമാണ് തിരുവനന്തപുരമെന്നും ന​ഗരത്തെ ഏറ്റവും മനോഹരമാക്കി മാറ്റാനുള്ള അവസരമാണിതെന്നും മോഹൻലാൽ ആര്യയോട് പറഞ്ഞു. എല്ലാ പിന്തുണയും നൽകുന്നുവെന്നും താരം പറഞ്ഞു. വിളിച്ചതിൽ ഒരുപാട് സന്തോഷമെന്ന് പറഞ്ഞുകൊണ്ടാണ് ഫോൺ സംഭഷണം അവസാനിപ്പിച്ചത്.

രാജ്യത്തെ പ്രായം കുറഞ്ഞ മേയറുടെ വീട്ടിലേക്ക് ദേശീയ മാധ്യമങ്ങളുടെയടക്കം പ്രവാഹമാണ്. അഭിനന്ദനം അറിയിക്കാനും നിരവധി പേരാണ് മുടവൻമുഗളിലെ നിയുക്ത മേയറുടെ വീട്ടിലെത്തുന്നത്.

ഇലക്ട്രിഷ്യനായ പിതാവ് രാജേന്ദ്രനും എൽഐസി ഏജൻറായ അമ്മ ശ്രീലതയും സഹോദരൻ അരവിന്ദും സിപിഐഎം കേശവ് ദേവ് ബ്രാഞ്ചംഗങ്ങളാണ്. ഒരു സെന്‍റ് ഭൂമിയോ വീടോ സ്വന്തമായില്ലാത്ത കുടുംബത്തിൽ നിന്നാണ് തിരുവനന്തപുരത്തെ നിയുക്ത മേയറുടെ വരവ്. വർഷങ്ങളായി വാടക വീട്ടിൽ താമസിക്കുന്ന ആര്യാ രാജേന്ദ്രനും രക്ഷിതാക്കളും പുതിയ വാടക വീട് തേടുകയാണ്.

Story Highlights – mohanlal arya phone conversation

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top