Advertisement

പ്രസന്ന ഏണസ്റ്റ് കൊല്ലം മേയറാകും

December 26, 2020
1 minute Read
prasanna earnest kollam mayor

പ്രസന്ന ഏണസ്റ്റ് കൊല്ലം മേയറാകും. നാളത്തെ സിപിഐഎം ജില്ലാ നേതൃയോഗങ്ങള്‍ക്ക് ശേഷമാകും പ്രഖ്യാപനം. പ്രസന്ന ഏണസ്റ്റിനെ തന്നെ മേയറാക്കാന്‍ സിപിഎം നേതാക്കള്‍ക്കിടയില്‍ ധാരണയായി.

സിപിഐഎം ജില്ലാ കമ്മിറ്റി അംഗമായ പ്രസന്ന 2010ലും മേയറായിരുന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് സ്ഥാനം സിപിഐഎമ്മും സിപിഐയും പങ്കിടും. സിപിഐഎം ഊഴത്തില്‍ എന്‍.എസ്.പ്രസന്നകുമാറും സിപിഐ ഊഴത്തില്‍ സാം കെ.ഡാനിയലും പ്രസിഡന്റുമാരാകും.

അതേസമയം, മേയര്‍ സ്ഥാനത്തും ഒരു ടേം നല്‍കണമെന്ന സിപിഐ ആവശ്യത്തില്‍ സിപിഐഎം തീരുമാനം നാളെയുണ്ടാകും.

Story Highlights – prasanna earnest kollam mayor

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top