കേന്ദ്ര സര്‍ക്കാരുമായി ഡിസംബര്‍ 29ന് വീണ്ടും ചര്‍ച്ചയ്ക്ക് തയാറാണെന്ന് കര്‍ഷക സംഘടനകള്‍

കേന്ദ്ര സര്‍ക്കാരുമായി ഡിസംബര്‍ 29ന് വീണ്ടും ചര്‍ച്ചയ്ക്ക് തയാറാണെന്ന് കര്‍ഷക സംഘടനകള്‍. സംയുക്ത കിസാന്‍ മോര്‍ച്ച യോഗത്തിലാണ് തീരുമാനം. കര്‍ഷകര്‍ക്കെതിരായി സര്‍ക്കാര്‍ നടത്തുന്ന പ്രചാരണം അവസാനിപ്പിക്കണമെന്നും കര്‍ഷക സംഘടകള്‍ ആവശ്യപ്പെട്ടു. അതിനിടെ കാര്‍ഷിക നിയമങ്ങളില്‍ പ്രതിഷേധിച്ച്, ആര്‍എല്‍പി എന്‍ഡിഎ സഖ്യം വിടുന്നതായി ഹനുമാന്‍ ബെന്നിവാള്‍ അറിയിച്ചു
കര്‍ഷക സമരം 31-ാം ദിവസത്തില്‍ എത്തുമ്പോഴാണ് കര്‍ഷകരും സര്‍ക്കാരും തമ്മില്‍ വീണ്ടും ചര്‍ച്ചയ്ക്ക് വഴിതെളിഞ്ഞത്. ചൊവ്വാഴ്ച 11 മണിക്ക് ചര്‍ച്ച നടക്കും. കാര്‍ഷിക നിയമങ്ങള്‍ റദ്ദാക്കുന്നതിനുള്ള നടപടികള്‍, എംഎസ്പിയില്‍ ഉള്ള ഉറപ്പിന്റെ നടപടിക്രമവും വ്യവസ്ഥയും, വായു മലിനീകരണ ഓര്‍ഡിനന്‍സിന്റെ ഭേദഗതികള്‍, വൈദ്യുതി ഭേദഗതി ബില്ലിന്റെ കരടില്‍ ആവശ്യമായ മാറ്റങ്ങള്‍ തുടങ്ങിയ ചര്‍ച്ചയുടെ അജണ്ട ഇന്ന് ചേര്‍ന്ന പ്രത്യേക സമിതി യോഗം സര്‍ക്കാരിന് നിര്‍ദേശിച്ചു. മുഴുവന്‍ സംവിധാനങ്ങളും ഉപയോഗിച്ച് കേന്ദ്രസര്‍ക്കാര്‍ കര്‍ഷകര്‍ക്കെതിരായി നടത്തുന്ന പ്രചാരണം അവസാനിപ്പിക്കണമെന്നും കര്‍ഷകര്‍ ആവശ്യപ്പെട്ടു. കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ ആര്‍എല്‍പി ഷാജഹാന്‍പൂരിലേക്ക് മാര്‍ച്ച് നടത്തി. കൂടാതെ കര്‍ഷക സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് പഞ്ചാബില്‍ നിന്നുള്ള മുന്‍ എംപി ഹരീന്ദര്‍ സിംഗ് ഖല്‍സയും ബിജെപി വിട്ടു.
Story Highlights – Ready to negotiate with government again; Farmers’ organizations
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here