Advertisement

കാര്‍ഷിക നിയമങ്ങളില്‍ തുറന്ന ചര്‍ച്ചയ്ക്ക് പ്രതിപക്ഷത്തെ വെല്ലുവിളിച്ച് കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കര്‍

December 26, 2020
1 minute Read
BJP steps up outreach to Christians in Kerala

ഡല്‍ഹി അതിര്‍ത്തികളിലെ കര്‍ഷക സമരം 31ാം ദിവസത്തിലേക്ക് കടന്നു. അതിനിടെ ചെന്നൈയിലെത്തിയ കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കര്‍ കാര്‍ഷിക നിയമങ്ങളില്‍ തുറന്ന ചര്‍ച്ചയ്ക്ക് രാഹുല്‍ ഗാന്ധിയെയും ഡിഎംകെയും വെല്ലുവിളിച്ച് രംഗത്തു വന്നു. മധ്യപ്രദേശില്‍ നിയമങ്ങള്‍ നടപ്പാക്കിയതായി മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍ അറിയിച്ചു. കാര്‍ഷിക നിയമങ്ങളില്‍ ജനങ്ങള്‍ക്ക് പരിശീലനം നല്‍കാനാണ് മധ്യപ്രദേശ് സര്‍ക്കാരിന്റെ തീരുമാനം.

Read Also : രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യുന്നതിനു മുന്‍പ് കൊറോണയെപ്പറ്റി മോദി മുന്നറിയിപ്പ് നല്‍കിയിരുന്നു; പ്രകാശ് ജാവദേക്കര്‍

അതേസമയം ഡല്‍ഹി അതിര്‍ത്തികളിലെ സമരത്തിന്റെ ഭാവി തന്ത്രങ്ങള്‍ സംബന്ധിച്ച് സംയുക്ത കിസാന്‍ മോര്‍ച്ച ഇന്ന് തീരുമാനമെടുക്കും. കേന്ദ്ര സര്‍ക്കാരിന്റെ ചര്‍ച്ചക്കുള്ള ക്ഷണത്തിനും പ്രധാനമന്ത്രിയുടെ ആരോപണങ്ങള്‍ക്കും യോഗത്തിന് ശേഷം സമിതി മറുപടി നല്‍കും.

ചര്‍ച്ചയ്ക്കുള്ള വഴികള്‍ അടയ്‌ക്കേണ്ടതില്ല എന്ന് നിലപാടില്‍ തന്നെയാണ് കര്‍ഷക സംഘടനകള്‍. പ്രക്ഷോഭ വേദികളില്‍ കര്‍ഷകരുടെ റിലേ സത്യാഗ്രഹം തുടരുന്നുണ്ട്. കോര്‍പറേറ്റുകള്‍ക്കും ബിജെപി നേതാക്കള്‍ക്കും എതിരായ ബഹിഷ്‌കരണം കര്‍ഷകര്‍ ശക്തമാക്കി.

Story Highlights – farm bill, prakash javadhekar

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top