Advertisement

സിദ്ധാര്‍ത്ഥ് ശിവ ചിത്രത്തിന്റെ പ്രദര്‍ശനാനുമതി തടഞ്ഞ് സെന്‍സര്‍ ബോര്‍ഡ്

December 27, 2020
2 minutes Read

സിദ്ധാര്‍ത്ഥ് ശിവ സംവിധാനം ചെയ്ത സിനിമയ്ക്ക് പ്രദര്‍ശനാനുമതി തടഞ്ഞ് സെന്‍സര്‍ ബോര്‍ഡ്. കൂടുതല്‍ പരിശോധനയ്ക്കായി ചിത്രം റിവൈസിംഗ് കമ്മിറ്റിക്ക് അയച്ചിരിക്കുകയാണ്. പാര്‍വതി തിരുവോത്ത് അഭിനയിക്കുന്ന വര്‍ത്തമാനം എന്ന ചിത്രത്തിനെതിരെയാണ് നടപടി.

ചെയര്‍മാന്‍ തീരുമാനമെടുക്കുംവരെ ചിത്രം പ്രദര്‍ശിപ്പിക്കാനാവില്ല. ചിത്രം ദേശവിരുദ്ധമാണെന്നും മതസൗഹാര്‍ദ്ദം തകര്‍ക്കുന്നുവെന്നും ചൂണ്ടിക്കാട്ടിയാണ് നടപടിയെന്നാണ് ലഭിക്കുന്ന വിവരം. ജെഎന്‍യു, കശ്മീര്‍ സംബന്ധമായ ഭാഗങ്ങളും നടപടിക്ക് കാരണമായതായി സൂചനയുണ്ട്.

ചിത്രത്തിന്റെ ചിലഭാഗങ്ങള്‍ കട്ട് ചെയ്ത് മാറ്റണമെന്ന് കേരളത്തിലെ സെന്‍സര്‍ ബോര്‍ഡ് അംഗങ്ങള്‍ ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകരെ അറിയിച്ചിരുന്നു. അതേസമയം, ചിത്രം റിവൈസിംഗ് കമ്മിറ്റിക്ക് വിട്ടതായി അറിയിപ്പ് ലഭിച്ചിട്ടില്ലെന്ന് പ്രൊഡ്യൂസര്‍മാരില്‍ ഒരാള്‍ അറിയിച്ചു.

Story Highlights – Censor board blocks screening of Siddharth Shiva film

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top