കരുണാലയത്തിലെ അന്തേവാസികള്‍ക്കൊപ്പം ക്രിസ്മസ് ആഘോഷിച്ച് എറണാകുളം കളക്ടര്‍

അഗതികളുടെ ആലയമെന്ന് പേരുകേട്ട എറണാകുളം തൃക്കാക്കര മുണ്ടംപാലത്തെ കരുണാലയത്തില്‍ ഇത്തവണ ക്രിസ്മസ് പ്രത്യേകതകള്‍ നിറഞ്ഞതായി. പലയിടങ്ങളില്‍ നിന്നും എത്തപ്പെട്ട അശരണരായ വൃദ്ധ വനിതകള്‍ക്ക് 50 കൊല്ലമായി സംരക്ഷണം നല്‍കുകയാണ് കൊവിഡ് കാലത്ത് കണ്ടെയ്ന്‍മെന്റ് സോണ്‍ ആയി മാറിയിരുന്ന കരുണാലയം.
കരുണാലയത്തിലെ സഹോദരങ്ങൾക്കൊപ്പം, ഇന്നാണ് ക്രിസ്മസ് ആഘോഷിച്ചത്. തൃക്കാക്കര ഭാരത് മാത കോളേജിന് സമീപമുള്ള കരുണാലയം…
Posted by Collector, Ernakulam on Saturday, 26 December 2020
ദുരിതകാലം കഴിഞ്ഞെത്തിയ ക്രിസ്മസിനും കളക്ടര്‍ എസ് സുഹാസ് കരുതലുമായി എത്തി. അന്തേവാസികളോടൊപ്പം കേക്ക് മുറിച്ചും ഭക്ഷണം വിളമ്പിയും വിശേഷങ്ങള്‍ പങ്കുവെച്ചുമാണ് കളക്ടര്‍ പിരിഞ്ഞത്. മധുരം വിളമ്പിയും വിശേഷങ്ങള്‍ പങ്കുവച്ചും ഒപ്പമിരുന്നു കഴിച്ചും ഈ വയോധികര്‍ക്ക് ഇത്തവണത്തെ ക്രിസ്മസ് മറക്കാനാവാത്ത അനുഭവമാക്കി മാറ്റി കളക്ടര്‍.
Read Also : കൊച്ചി കാന്‍സര്‍ സെന്റര്‍; നിര്‍മാണ പുരോഗതി വിലയിരുത്തി കളക്ടര്‍
മദര്‍ സുപ്പീരിയര്‍ സിസ്റ്റര്‍ ആന്‍ പോളും തൃക്കാക്കര നൈപുണ്യ സ്‌കൂള്‍ മാനേജര്‍ ഫാദര്‍ കുര്യാക്കോസ് മുണ്ടാടനും കരുണാലയം അന്തേവാസികളും ചേര്‍ന്നാണ് കളക്ടറെ സ്വീകരിച്ചത്. തെരുവിലാക്കപ്പെട്ട ആലംബഹീനരേയും രോഗികളേയും ഭക്ഷണവും, മരുന്നും, വസ്ത്രവും തല ചായ്ക്കാന്‍ ഇടവും നല്‍കി ചേര്‍ത്ത് പിടിക്കുകയാണ് കരുണാലയത്തിലെ കന്യാസ്ത്രീകളും ജീവനക്കാരും.
Story Highlights – s suhas, collector, ernakulam, christmas
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here