ചിന്നക്കനാല്‍ ആദിവാസി കോളനിയിലെ കുടിവെള്ള പദ്ധതിയില്‍ വന്‍ ക്രമക്കേടെന്ന് ആരോപണം

ഇടുക്കി ചിന്നക്കനാല്‍ ആദിവാസി കോളനിയിലെ കുടിവെള്ള പദ്ധതിയില്‍ വന്‍ ക്രമക്കേടും അഴിമതിയെന്നും ആരോപണം. ഗുണനിലവാരമില്ലാത്ത പൈപ്പുകള്‍ സ്ഥാപിക്കുന്നത് നാട്ടുകാര്‍ തടഞ്ഞു. സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് സബ് കളക്ടര്‍ അടക്കമുള്ളവര്‍ക്ക് പരാതി നല്‍കിയിരിക്കുകയാണ് നാട്ടുകാര്‍.

ആദിവാസി പുനരധിവാസ പദ്ധതി പ്രകാരം കുടിയിരുത്തിയ ചിന്നക്കനാല്‍ മുന്നൂറ്റിയൊന്ന് കോളനിയിലെ കുടിവെള്ള പദ്ധതിയിലാണ് അഴിമതി ആരോപണം ഉയര്‍ന്നിരിക്കുന്നത്. രാജീവ് ഗാന്ധി കുടിവെള്ള പദ്ധതി പ്രകാരം നാല്‍പ്പത്തിയഞ്ച് ലക്ഷം രൂപാ മുതല്‍ മുടക്കിലാണ് പദ്ധതി നടപ്പിലാക്കുന്നത്. പദ്ധതിയുടെ ഭാഗമായുള്ള കുളവും ടാങ്കുകളും നിര്‍മിച്ചിരിക്കുന്നത് അശാസ്ത്രീയമായാണ്.

ആനയിറങ്കല്‍ ജലാശയത്തിനുള്ളിലാണ് കുളം നിര്‍മിച്ചിരിക്കുന്നത്. നിലവില്‍ ജലാശയത്തില്‍ ജലനിരപ്പുയര്‍ന്നതോടെ കുളം വെള്ളത്തിനടിയിലായി. ഇതോടെ ഉണ്ടായിരുന്ന ശുദ്ധജലവും ഇല്ലാതായി. ഇതിനു പുറമേയാണ് ഗുണമേന്മയില്ലാത്ത പൈപ്പുകള്‍ എത്തിച്ചത്. എന്നാല്‍ പൈപ്പ് സ്ഥാപിക്കാന്‍ നാട്ടുകാര്‍ സമ്മതിച്ചില്ല. അഴിമതി ചോദ്യം ചെയ്തപ്പോള്‍ പദ്ധതി നടപ്പിലാക്കാതെ ബില്ലുമാറുമെന്നാണ് കരാറുകാരന്റെ ഭീഷണി.

Story Highlights – irregularities in drinking water project – Chinnakanal tribal colony

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top