Advertisement

കോട്ടയത്ത് എമര്‍ജന്‍സി ഓപ്പറേഷന്‍സ് സെന്റര്‍ സജ്ജം; ഉദ്ഘാടനം നാളെ

December 27, 2020
1 minute Read
Kottayam Emergency Operations Center is ready

കോട്ടയത്ത് എമര്‍ജന്‍സി ഓപ്പറേഷന്‍സ് സെന്റര്‍ സജ്ജമായി. ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങളുടെ ഏകോപനത്തിനായി ആധുനിക സൗകര്യങ്ങളോടെ കോട്ടയം കളക്ടറേറ്റില്‍ ജില്ലാ എമര്‍ജന്‍സി ഓപ്പറേഷന്‍സ് സെന്റര്‍ പ്രവര്‍ത്തനം ആരംഭിക്കുന്നത്. എമര്‍ജന്‍സി ഓപ്പറേഷന്‍സ് സെന്റര്‍ നാളെ
മന്ത്രി ഇ ചന്ദ്രശേഖരന്‍ ഉദ്ഘാടനം ചെയ്യും.

കണ്‍ട്രോള്‍ റൂം, ഇന്‍സിഡന്റ് കമാന്‍ഡറുടെ കാബിന്‍, കോണ്‍ഫറന്‍സ് ഹാള്‍, ജീവനക്കാര്‍ക്കുള്ള റസ്റ്റ് റൂം, പാന്‍ട്രി എന്നിവ ഉള്‍പ്പെടുന്ന കേന്ദ്രം സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ പ്ലാന്‍ ഫണ്ട് ഉപയോഗിച്ചാണ് സജ്ജമാക്കിയത്. ദൈനംദിന പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുടെ നേതൃത്വത്തില്‍ റവന്യൂ, പൊലീസ്, അഗ്നിശമന സേന ഉദ്യോഗസ്ഥരുടെ മുഴുവന്‍ സമയം സേവനം ഇവിടെ ഉറപ്പാക്കിയിട്ടുണ്ട്. അതിവേഗ നെറ്റ് വര്‍ക്ക് സൗകര്യം, സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുമായി ഹോട്ട് ലൈന്‍ കണക്ഷന്‍, സാറ്റലൈറ്റ് ഫോണ്‍, പൊലീസ് വയര്‍ലെസ്സ് സംവിധാനങ്ങള്‍, മള്‍ട്ടീമീഡിയ പ്രൊജക്ടര്‍, സ്മാര്‍ട്ട് ടെലിവിഷന്‍ തുടങ്ങിയവയും കേന്ദ്രത്തില്‍ ക്രമീകരിച്ചിട്ടുണ്ട്.

Story Highlights – Kottayam Emergency Operations Center is ready

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top