കര്‍ഷക പ്രക്ഷോഭത്തില്‍ വീണ്ടും ആത്മഹത്യ; കര്‍ഷകന്‍ മരിച്ചത് പ്രധാനമന്ത്രിക്ക് കത്തെഴുതി വച്ച്

കര്‍ഷക പ്രതിഷേധത്തിനിടെ വീണ്ടും ആത്മഹത്യ. അഭിഭാഷകനാണ് ആത്മഹത്യ ചെയ്തത്. ഡല്‍ഹി- ഹരിയാന അതിര്‍ത്തിയിലെ തിക്രിയിലാണ് സംഭവം. മരിച്ചത് അഡ്വ. അമര്‍ജിത് സിംഗാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തെഴുതി വച്ചാണ് കര്‍ഷകന്‍ ആത്മഹത്യ ചെയ്തത്. പഞ്ചാബ് ജലാലാബാദ് സ്വദേശിയാണ്.
കര്‍ഷക മരണങ്ങള്‍ തുടരുകയാണ്. ഇന്നലെ രണ്ട് കര്‍ഷകര്‍ കൂടി മരിച്ചതോടെ ആകെ മരണം 41 ആയി. സിംഗു, തിക്രി അതിര്‍ത്തികളില്‍ തങ്ങളോടൊപ്പം പുതുവത്സരം ആഘോഷിക്കാന്‍ കര്‍ഷക സംഘടനകള്‍ പൊതുജനങ്ങളോട് അഭ്യര്‍ത്ഥിച്ചു.
Read Also : കര്‍ഷക സമരം 32-ാം ദിവസത്തിലേക്ക്; പ്രധാനമന്ത്രിയുടെ മന്‍ കീ ബാത് ബഹിഷ്‌കരിക്കാന്‍ കര്‍ഷകര്‍
അതേസമയം, കാര്‍ഷിക നിയമങ്ങളെക്കുറിച്ച് പ്രതികരിക്കാതെയാണ് പ്രധാനമന്ത്രി മന്‍ കി ബാത് നടത്തിയത്. സിഖ് ഗുരുക്കന്മാരുടെ ത്യാഗത്തിന്റെ കഥകള്‍ മന്‍ കി ബാത്തില്‍ പ്രധാനമന്ത്രി ഓര്‍മിപ്പിച്ചു. 2020 ല്‍ ഉണ്ടായ പ്രതിസന്ധി പാഠം പഠിപ്പിച്ചതായും പ്രധാനമന്ത്രി പറഞ്ഞു.
Story Highlights – suicide, farmers protest, narendra modi
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here