ഡ്രൈവറുടെ സേവനം ആവശ്യമില്ലാത്ത ഇന്ത്യയിലെ ആദ്യ ട്രെയിന്‍ സര്‍വീസ് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു

PM inaugurated the first train service does not require the services of a driver

ഡ്രൈവറുടെ സേവനം ആവശ്യമില്ലാത്ത ഇന്ത്യയിലെ ആദ്യ ട്രെയിന്‍ സര്‍വീസ് ഡല്‍ഹി മെട്രോയിലെ മജന്ത ലൈനില്‍ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ കേന്ദ്രമന്ത്രി ഹര്‍ദീപ് സിംഗ് പുരി, ഡല്‍ഹി മുഖ്യമന്ത്ര അരവിന്ദ് കേജ്രിവാള്‍ എന്നിവര്‍ പങ്കെടുത്തു. നഗര വികസനത്തെ ഭാവിയിലേക്ക് സജ്ജമാക്കുന്നതിനുള്ള ശ്രമമാണ് ഈ ദൗത്യമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. 2014 ല്‍ അഞ്ച് നഗരങ്ങളില്‍ മാത്രമുണ്ടായിരുന്ന മെട്രോ റെയില്‍ ഇന്ന് 18 നഗരങ്ങളില്‍ ലഭ്യമാണ്. 2025 ഓടെ മെട്രോ ട്രെയിന്‍ സര്‍വീസ് 25ഓളം നഗരങ്ങളിലേക്ക് വ്യാപിപ്പിക്കാന്‍ ഗവണ്‍മെന്റ് ഉദ്ദേശിക്കുന്നു. 2014ല്‍ 248 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള മെട്രോ റെയില്‍ പാത ഉണ്ടായിരുന്നിടത്ത് ഇപ്പോള്‍ അതിന്റെ മൂന്നുമടങ്ങായി. ഇപ്പോള്‍ രാജ്യത്ത് 700 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള മെട്രോ പാതയുണ്ട്. 2025 ഓടെ ഇത് 1700 കിലോമീറ്ററായി വര്‍ധിപ്പിക്കാന്‍ ഗവണ്‍മെന്റ് ഉദ്ദേശിക്കുന്നതായും പ്രധാനമന്ത്രി പറഞ്ഞു.

നിര്‍മാണം നടന്നുകൊണ്ടിരിക്കുന്ന വ്യത്യസ്ത മെട്രോ പദ്ധതികളെപ്പറ്റി പ്രധാനമന്ത്രി വിശദീകരിച്ചു. റീജിയണല്‍ റാപ്പിഡ് ട്രാന്‍സിറ്റ് സമ്പ്രദായം പ്രവര്‍ത്തനസജ്ജമാകുന്നതോടെ ഡല്‍ഹിയും മീററ്റും തമ്മിലുള്ള ദൂരം ഒരു മണിക്കൂറായി കുറയും. യാത്രക്കാരുടെ എണ്ണം കുറഞ്ഞ നഗരങ്ങളില്‍ മെട്രോ ലൈറ്റ് പദ്ധതി പുരോഗമിക്കുകയാണ്. സാധാരണ മെട്രോ ചെലവിന്റെ 40 ശതമാനം ചെലവില്‍, മെട്രോ ലൈറ്റ് പദ്ധതി നടപ്പാക്കാനാവുമെന്നും പ്രധാനമന്ത്രി പറഞ്ഞു. യാത്രക്കാര്‍ വളരെ കുറഞ്ഞ നഗരങ്ങളില്‍ മെട്രോ നിയോ പദ്ധതി നടപ്പാക്കും. ഇതിന് സാധാരണ മെട്രോ ചെലവിന്റെ 25 ശതമാനം മാത്രം മതിയാകും. ജലസ്രോതസുകള്‍ ഏറെയുള്ള നഗരങ്ങളില്‍ ജലമെട്രോ പദ്ധതി ആരംഭിച്ചിട്ടുണ്ട്. ദ്വീപുകളിലെ താമസക്കാര്‍ക്ക് കൂടി ഇത് പ്രയോജനപ്രദമാകുമെന്നും പ്രധാനമന്ത്രി പറഞ്ഞു.

Story Highlights – PM inaugurated the first train service does not require the services of a driver

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top