ഉമ്മന്‍ ചാണ്ടി മുഖ്യധാരയില്‍ വേണമെന്ന് എഐസിസി നേതൃത്വത്തോട് യുഡിഎഫ് ഘടക കക്ഷികള്‍

ഉമ്മന്‍ ചാണ്ടി മുഖ്യധാരയില്‍ വേണമെന്ന് എഐസിസി നേതൃത്വത്തോട് യുഡിഎഫ് ഘടക കക്ഷികള്‍. ആര്‍എസ്പിയും കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗമവും ഒരേ സ്വരത്തിലണ്
എഐസിസി സംഘത്തിന് മുന്നില്‍ ആവശ്യമുന്നയിച്ചത്. വോട്ട് വിഹിതത്തില്‍ കാര്യമായ കുറവ് കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഉണ്ടായിട്ടില്ലെന്ന് വിലയിരുത്തുന്ന എഐസിസി, ജില്ലാ തലം മുതല്‍ താഴേക്ക് കേണ്‍ഗ്രസില്‍ പുനഃസംഘടന ഉടനുണ്ടാകുമെന്നും വ്യക്തമാക്കി.
തദ്ദേശ തെരഞ്ഞെടുപ്പില്‍ നിന്നു പാഠമുള്‍ക്കൊണ്ട് മുന്നോട്ട് പോകാനാണ് യുഡിഎഫ് തീരുമാനം. മുന്നണിയെ മുന്നില്‍ നിന്നു നയിക്കാന്‍ ഉമ്മന്‍ചാണ്ടി അനിവാര്യതയാണെന്നു ഘടകകക്ഷികള്‍ കണക്കു കൂട്ടുന്നുണ്ട്. ഇക്കാര്യം പരസ്യമായി പറയാന്‍ തയാറാകാത്ത മുസ്‌ലിം ലീഗ്, സംസ്ഥാനത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വറിനോട് കാര്യങ്ങള്‍ വ്യക്തമാക്കിയതയാണ് സൂചന. നിയമസഭാ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് സീറ്റ് വിഭജനം ഉടന്‍ പൂര്‍ത്തിയാക്കണമെന്നും കോണ്‍ഗ്രസിനകത്തെ ഗ്രൂപ്പ് പോര് അവസാനിപ്പിക്കണമെന്നും ലീഗ് ആവശ്യപ്പെട്ടുകഴിഞ്ഞു. ആര്‍എസ്പി കോണ്‍ഗ്രസിനകത്തെ പ്രശ്‌നങ്ങള്‍ അടിയന്തിരമായി പരിഹരിക്കണമെന്ന വാദം മുന്നോട്ട് വച്ചതിനൊപ്പം ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയും ഒന്നിച്ച് നയിക്കണം എന്നാണ് ആവശ്യപ്പെടുന്നത്.
അനുകൂല സാഹചര്യമുണ്ടായിട്ടും തദ്ദേശ തെരഞ്ഞെടുപ്പില്‍ നേട്ടമുണ്ടാക്കാനാകാതെ പോയത് കോണ്‍ഗ്രസിലെ പടലപ്പിണക്കങ്ങളും മുന്നണിക്കകത്തെ ഐക്യമില്ലായ്മയും കൊണ്ടാണെന്ന് കേരള കോണ്‍ഗ്രസ് ജോസഫും ജേക്കബുമെല്ലാം കേന്ദ്രനേതൃത്വത്തെ അറിയിച്ചു കഴിഞ്ഞു. ഉമ്മന്‍ചാണ്ടി വേണമെന്ന കാര്യത്തില്‍ പിജെ ജോസഫ് വിഭാഗത്തിനു മറ്റൊരു അഭിപ്രായമില്ല. നേരത്തെ തന്നെ തൊടുപുഴയില്‍ കോണ്‍ഗ്രസ് കാല് വാരിയെന്നു പറഞ്ഞ പി.ജെ ജോസഫ് ജില്ലാ തലത്തില്‍ കോണ്‍ഗ്രസ് ശക്തിപ്പെടേണ്ടതിന്റെ ആവശ്യകതയാണ് മുന്നോട്ട് വച്ചത്. തദ്ദേശ തെരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രംബാക്കി നില്‍ക്കെ കോണ്‍ഗ്രസ് മൂന്നു ദേശീയ സെക്രട്ടറിമാരെ സംസ്ഥാനത്ത് നിയമിച്ചു. ജില്ലാ തലം മുതല്‍ താഴേക്ക് പുനഃസംഘടനയാണ് ലക്ഷ്യം. നേതൃമാറ്റം തത്കാലമില്ലെങ്കിലും മുന്നണിയുടെ അമരത്ത് ഉമ്മന്‍ചാണ്ടിയെ കൊണ്ടുവരാനുള്ള നീക്കങ്ങള്‍ സജീവമായി. ഘടകകക്ഷികളെ തള്ളാതെ അവര്‍ മുന്നോട്ട് വെച്ച നിര്‍ദേശങ്ങള്‍ കേന്ദ്രനേതൃത്വം സജീവമായി പരിഗണിച്ചേക്കും. മുന്നണി വിപുലീകരണം വേണ്ടെന്ന് വച്ച് നഷ്ടപ്പെട്ട സോഷ്യല്‍ ഗ്രൂപ്പുകളെ കൂടി ഒന്നിച്ചു നിര്‍ത്താനാണ് യുഡിഎഫ് നീക്കം.
Story Highlights – UDF factions urge for Oommen Chandy to led
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here