ലുലുമാളിൽ നടിയെ ഉപദ്രവിച്ച സംഭവം; പ്രതികളുടെ ജാമ്യാപേക്ഷയിൽ കോടതി ഇന്ന് വിധി പറയും

എറണാകുളം ലുലുമാളിൽ നടിയെ ഉപദ്രവിച്ച സംഭവത്തിലെ പ്രതികളുടെ ജാമ്യാപേക്ഷയിൽ എറണാകുളം ജില്ലാ സെഷൻസ് കോടതി ഇന്ന് വിധി പറയും. നടിക്ക് പരാതിയില്ലെന്നും ക്ഷമാപണം മുഖവിലയ്‌ക്കെടുത്ത് മാപ്പുനൽകിയെന്നുമാണ് പ്രതിഭാഗത്തിന്റെ വാദം. എന്നാൽ അപമാനിക്കപ്പെട്ട നടിയുടെ രഹസ്യമൊഴി മജിസ്‌ട്രേറ്റിന്റെ മുമ്പാകെ രേഖപ്പെടുത്തണമെന്നും പ്രതികളുടെ തിരിച്ചറിയൽ പരേഡ് നടത്തേണ്ടതുണ്ടെന്നും പ്രോസിക്യൂഷൻ വാദിച്ചു.
കേസിലെ പ്രതികളായ മലപ്പുറം മങ്കട സ്വദേശികളായ മുഹമ്മദ് ആദിലിന്റെയും മുഹമ്മദ് റംഷാദിന്റെയും ജാമ്യാപേക്ഷ തള്ളിയ കളമശ്ശേരി ജുഡീഷ്യൽ ഫസ്റ്റ് ക്ളാസ് മജിസ്ട്രേറ്റ് കോടതി 14 ദിവസത്തേക്കാണ് റിമാൻഡ് ചെയ്തിരിക്കുന്നത്.
Story Highlights – Actress harassed at Lulu Mall; The court will give its verdict today on the bail plea of the accused
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here