Advertisement

സിഎജി റിപ്പോർട്ട് ചോർത്തിയെന്ന പരാതി; ധനമന്ത്രി തോമസ് ഐസക്ക് ഇന്ന് നിയമസഭാ എത്തിക്‌സ് കമ്മിറ്റിക്കു മുമ്പാകെ ഹാജരാകും

December 29, 2020
2 minutes Read

സിഎജി റിപ്പോർട്ട് ചോർത്തിയെന്ന പരാതിയിൽ ധനമന്ത്രി തോമസ് ഐസക്ക് ഇന്ന് നിയമസഭാ എത്തിക്‌സ് കമ്മിറ്റിക്കു മുമ്പാകെ ഹാജരാകും.

സഭയിൽ വയ്ക്കും മുൻപ് റിപ്പോർട്ട് പരസ്യപ്പെടുത്തിയ മന്ത്രിയുടെ നടപടി സഭാ അംഗങ്ങളുടെ അവകാശങ്ങളുടെ ലംഘനമാണെന്നായിരുന്നു വി.ഡി സതീശന്റെ പരാതി. കഴിഞ്ഞയാഴ്ച സതീശൻ എത്തിക്‌സ് കമ്മറ്റിക്ക് മുമ്പാകെ ഐസക്കിനെതിരേ തെളിവ് നൽകിയിരുന്നു.

അതീവരഹസ്യമായി സൂക്ഷിക്കേണ്ട സിഎജി റിപ്പോർട്ട് ധനമന്ത്രി ചോർത്തി മാധ്യമങ്ങൾക്ക് നൽകി. ഇതുമായി ബന്ധപ്പെട്ട് ചാനലുകളിലടക്കം നടന്ന ചർച്ചയിൽ പങ്കെടുക്കുകയും ചെയ്തു. സഭാവകാശങ്ങളിന്മേലുള്ള കടന്നുകയറ്റവും ചട്ടലംഘനവുമാണിതെന്നുമാണ് നോട്ടീസിൽ ചൂണ്ടിക്കാട്ടുന്നത്.

അതേസമയം, കിഫ്ബിയ്‌ക്കെതിരെ സിഎജി റിപ്പോർട്ടിൽ നടത്തിയ പരാമർശങ്ങൾ രാഷ്ട്രീയ ലക്ഷ്യത്തോടെയാണെന്ന ആരോപണമുന്നയിച്ചാണ് റിപ്പോർട്ടിന്റെ കരട് രേഖ പുറത്ത് വിട്ട് ധനമന്ത്രി തോമസ് ഐസക് വാർത്താ സമ്മേളനം നടത്തിയത്.

Story Highlights – CAG report leaked; Finance Minister Thomas Isaac will appear before the Legislative Ethics Committee today

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top