കര്‍ഷക പ്രക്ഷോഭത്തിന് പിന്തുണയര്‍പ്പിച്ച് നാളെ തൊഴിലാളി സംഘടനകളുടെ രാജ്യവ്യാപക പ്രതിഷേധം

കര്‍ഷക പ്രക്ഷോഭത്തിന് പിന്തുണയര്‍പ്പിച്ച് നാളെ തൊഴിലാളി സംഘടനകളുടെ രാജ്യവ്യാപക പ്രതിഷേധം. ഒരുലക്ഷം ഇടങ്ങളില്‍ പ്രതിഷേധം സംഘടിപ്പിക്കുമെന്ന് സിഐടിയു അറിയിച്ചു. ജനുവരി എട്ടിന് ജയില്‍ നിറയ്ക്കല്‍ സമരം നടത്തും. കിസാന്‍ സംഘര്‍ഷ് സമിതിയുടെ ആഭിമുഖ്യത്തില്‍ കര്‍ഷകര്‍ ഇന്ന് ബിഹാര്‍ രാജ്ഭവനിലേക്ക് മാര്‍ച്ച് നടത്തി. അതേസമയം, കര്‍ഷകരുടെ ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ അടുത്ത മാസം ഡല്‍ഹിയില്‍ നിരാഹാര സത്യാഗ്രഹം ആരംഭിക്കുമെന്ന് ഗാന്ധിയന്‍ അന്നാ ഹസാരെ പറഞ്ഞു.
കാര്‍ഷിക നിയമങ്ങളും ലേബര്‍ കോഡും വൈദ്യുതി ബില്ലും പിന്‍വലിക്കുക, സ്വകാര്യവത്കരണം അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് നാളെ ഒരുലക്ഷം ഇടങ്ങളില്‍ സിഐടിയു പ്രതിഷേധം സംഘടിപ്പിക്കും. അടുത്ത മാസം എട്ടിന് ജയില്‍ നിറയ്ക്കല്‍ സമരവും പ്രഖ്യാപിച്ചിട്ടുണ്ട്. പട്‌നയില്‍ കൂറ്റന്‍ റാലി സംഘടിപ്പിച്ച കര്‍ഷകര്‍ക്ക് നേരെ പൊലീസ് ലാത്തിച്ചാര്‍ജ് നടത്തി. പ്രക്ഷോഭകര്‍ കല്ലെറിഞ്ഞെന്ന് പൊലീസ് ആരോപിച്ചു. ഇംഫലിലും ഹൈദരാബാദിലും നാളെ കൂറ്റന്‍ കര്‍ഷക റാലികള്‍ സംഘടിപ്പിക്കുമെന്ന് കിസാന്‍ സംഘര്‍ഷ് സമിതി വ്യക്തമാക്കി. സിംഗുവില്‍ നിന്ന് നാളെ ആരംഭിക്കാനിരുന്ന ട്രാക്ടര്‍ റാലി വ്യാഴാഴ്ചത്തേക്ക് മാറ്റി. നാളെ കേന്ദ്രസര്‍ക്കാരുമായുള്ള ചര്‍ച്ചയിലും കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്ന ആവശ്യത്തില്‍ കര്‍ഷക സംഘടനകള്‍ ഉറച്ചു നില്‍ക്കും. സിംഗു അടക്കം മേഖലകളില്‍ കര്‍ഷകരുടെ റിലേ നിരാഹാര സത്യാഗ്രഹം തുടരുകയാണ്.
Story Highlights – Nationwide protest by trade unions to support farmers protest
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here