സഭയെ കുറ്റപ്പെടുത്തിയ പ്രസ്താവന നിർഭാ​​ഗ്യകരം; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി ഓർത്തഡോക്സ് സഭ

മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമർശനവുമായി ഓർത്തഡോക്സ് സഭ. ഒത്തുതീർപ്പുകൾക്ക് സഭ വഴങ്ങുന്നില്ല എന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന നിർഭാ​ഗ്യകരമെന്ന് ഓർത്തഡോക്സ് സഭ പ്രതികരിച്ചു. പ്രശ്നപരിഹാരത്തിനായി പലവട്ടം സഭ ചർച്ചകളിൽ പങ്കാളികളായി. മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ നടന്ന ചർച്ചകളിൽ എല്ലാം സഭ സഹകരിച്ചു. മുഖ്യമന്ത്രിയുടെ പരാമർശം നീതിന്യായ വ്യവസ്ഥയോടുള്ള വെല്ലുവിളിയാണെന്നും ഓർത്തഡോക്സ് സഭ വ്യക്തമാക്കി.

ചർച്ചയ്ക്ക് തയ്യാറായി എന്ന വസ്തുതയ്ക്ക് നേരെ മുഖ്യമന്ത്രി കണ്ണടച്ചത് നിർഭാഗ്യകരമാണ്. വിധി അംഗീകരിക്കുക അല്ലാതെ മറ്റ് പ്രശ്നപരിഹാരത്തിന് ശ്രമിക്കേണ്ടതില്ല എന്ന് സുപ്രിംകോടതി നിർദേശിച്ചിട്ടുണ്ട്. കോടതി വിധി നടപ്പാക്കാൻ ഉത്തരവാദിത്വമുള്ള മുഖ്യമന്ത്രി ഒരു വിഭാഗത്തിൻ്റെ വക്താവാകുന്നത് ഖേദകരമാണ്. മുഖ്യമന്ത്രി പദവിക്ക് നിരക്കാത്ത പക്ഷപാതിത്വം കാണിക്കുകയാണ്. സഭാ തർക്കം നിലനിർത്തി ലാഭം കൊയ്യാനുള്ള ശ്രമം ഒറ്റക്കെട്ടായി ചെറുക്കുമെന്നും ഓർത്തഡോക്സ് സഭ കൂട്ടിച്ചേർ‌ത്തു.

Story Highlights – orthodox, pinarayi vijayan

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top