യു.കെയിൽ നിന്നെത്തി ട്രെയിനിൽ ആന്ധ്രയിലേയ്ക്ക്​ പോയ 50കാരിക്ക്​ ജനിതകമാറ്റം സംഭവിച്ച കൊറോണ ബാധ

യു.കെയിൽ നിന്നെത്തി ട്രെയിനിൽ ആന്ധ്രപ്രദേശിലേക്ക്​ പോയ 50കാരിക്ക്​ ജനിതകമാറ്റം സംഭവിച്ച കൊറോണ വൈറസ്​ ബാധിച്ചുവെന്ന്​ കണ്ടെത്തൽ. ഡിസംബർ 21നാണ്​ ഇവർ ഡൽഹിയിലെ ഇന്ദിരാഗാന്ധി വിമാനത്താവളത്തിലെത്തിയത്​. ഡിസംബർ 24ന്​ ആന്ധ്രയിലേക്ക്​ ​ട്രെയിനിൽ യാത്ര തിരിച്ചു. ഇതിനിടെ നടത്തിയ പരിശോധനാഫലം പോസിറ്റീവായിരുന്നു.

ഇവരെ ഫോണിലൂടെ ബന്ധപ്പെടാൻ അധികൃതർ ശ്രമിച്ചെങ്കിലും സാധിച്ചില്ല. ഇതോടെ പരിഭ്രാന്തരായ അധികൃതർ ഇവർക്കായി വ്യാപക തെരച്ചിൽ ആരംഭിച്ചു. പിന്നീട്​ സ്​ത്രീയേയും മകനേയും വിശാഖപട്ട​ണത്തേക്കുള്ള ട്രെയിനിൽ കണ്ടെത്തുകയായിരുന്നു. ഇവരെ നിരീക്ഷണത്തിലാക്കി.

യു.കെയിൽ നിന്നെത്തിയ 11 പേർക്ക്​ ഇതുവരെ കൊവിഡ്​ സ്ഥിരീകരിച്ചു. ഇതിൽ ഒരാളിൽ മാത്രമാണ്​ ജനിതകമാറ്റം സംഭവിച്ച വൈറസ്​ കണ്ടെത്തിയതെന്ന്​ അധികൃതർ അറിയിച്ചു.

Story HighlightsUK returnee who managed to leave Delhi for Andhra positive for new Covid-19 strain

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top