Advertisement

നെയ്യാറ്റിൻകരയിൽ പൊലീസ് വിമർശനം നേരിടുമ്പോൾ അമ്മയ്ക്കും മകൾക്കും തണലൊരുക്കിയ എസ്ഐയുടെ കഥ ഓർമിപ്പിച്ച് സോഷ്യൽ മീഡിയ

December 29, 2020
1 minute Read

നെയ്യാറ്റിൻകരയിൽ ഒഴിപ്പിക്കൽ നടപടിക്കിടെ ദമ്പതികൾ പൊള്ളലേറ്റ് മരിച്ച സംഭവത്തിൽ പൊലീസ് വിമർശനം നേരിടുമ്പോൾ അമ്മയ്ക്കും മകൾക്കും തണലൊരുക്കിയ പൊലീസ് ഉദ്യോ​ഗസ്ഥന്റെ കഥ ഓർമിപ്പിക്കുകയാണ് സോഷ്യൽ മീഡിയ. കാഞ്ഞിരപ്പള്ളി മുൻ എസ് ഐ അൻസൽ സ്വീകരിച്ച മാതൃകാ ഇടപെടലാണ് സോഷ്യൽ മീഡിയ ചൂണ്ടിക്കാട്ടുന്നത്. ‌‌

കോടതി വിധിയെ തുടർന്ന് വീടൊഴിപ്പിക്കാൻ എത്തിയ എസ്ഐ അൻസൽ അവിടെ കണ്ടത് രോ​ഗിയായ അമ്മയേയും വിദ്യാർത്ഥിനിയായ മകളേയുമാണ്. വീട് ഒഴിപ്പിക്കുക അല്ലാതെ മറ്റ് മാർഗങ്ങളൊന്നും അദ്ദേഹത്തിന് മുന്നിൽ ഉണ്ടായിരുന്നില്ല. എന്നാൽ മനസുകൊണ്ട് അവരെ പെരുവഴിയിലേക്ക് പിടിച്ച് തള്ളാൻ ആ ഉദ്യോഗസ്ഥന‌ിലെ മനുഷ്യന് കഴിഞ്ഞില്ല. അവർക്ക് താമസിക്കാൻ മറ്റൊരു സ്ഥലം കണ്ടെത്തി അവരെ സുരക്ഷിതരായി എസ്ഐയുടെ നേതൃത്വത്തിൽ അങ്ങോട്ട് മാറ്റിയശേഷമാണ് അന്ന് നിയമനടപടി പൂർത്തിയാക്കിയത്. അതിന് ശേഷം കാഞ്ഞിരപ്പള്ളിയിലെ സുമനസുകളുടെ സഹായത്തോടെ അവർക്ക് വീടു വച്ച് നൽകുകയും ചെയ്തു. 2017 മാർച്ചിലായിരുന്നു സംഭവം നടന്നത്. അന്ന് ഈ മാതൃകാ പ്രവർത്തനത്തെ കേരള പൊലീസ് തന്നെ അംഗീകരിച്ച് അൻസലിന് പ്രശംസാപത്രം നൽകിയിരുന്നു.

Story Highlights – Neyyatinkara suicide, viral post

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top