ബംഗ്ലാദേശ് പര്യടനം; വെസ്റ്റ് ഇൻഡീസിന്റെ 12 മുൻനിര താരങ്ങൾ വിട്ടുനിൽക്കും

കൊവിഡ് ബാധയുടെ പശ്ചാത്തലത്തിൽ ബംഗ്ലാദേശ് പര്യടനത്തിൽ നിന്ന് വെസ്റ്റ് ഇൻഡീസിൻ്റെ 12 മുൻനിര താരങ്ങൾ വിട്ടുനിൽക്കും. 10 താരങ്ങൾ കൊവിഡ് ഭീതിയിലും മറ്റ് രണ്ട് താരങ്ങൾ വ്യക്തിപരമായ മറ്റ് കാരണങ്ങൾ കൊണ്ടുമാണ് പര്യടനത്തിൽ നിന്ന് പിന്മാറിയത്. വിവരം വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റ് ഔദ്യോഗികമായി അറിയിച്ചു.
ജാസൻ ഹോൾഡർ, കീറോൺ പൊള്ളാർഡ്, ഡാരൻ ബ്രാവോ, റോസ്റ്റൻ ചേസ്, ഷെൽഡൻ കോട്രൽ, ഷായ് ഹോപ്പ്, ഷിംറോൺ ഹെട്മെയർ, നിക്കോളാസ് പുരാൻ, എവിൻ ലൂയിസ്, ഷമാർ ബ്രൂക്ക്‌സ് എന്നീ കളിക്കാർ കൊവിഡ് ഭീതിയാൽ ടീമിൽ നിന്ന് പിന്മാറിയപ്പോൾ ഫേബിയൻ അലൻ, ഷെയിൻ ഡൗറിച്ച് എന്നീ താരങ്ങൾ വ്യക്തിപരമായ കാരണങ്ങൾ കൊണ്ടാണ് ടീമിൽ നിന്ന് വിട്ടു നിൽക്കുന്നത്.
ഈ താരങ്ങളുടെ പിന്മാറ്റത്തെ തുടർന്ന് ബംഗ്ലാദേശ് പര്യടനത്തിനുള്ള വിൻഡിസിന്റെ ടെസ്റ്റ് ടീമിനെ ക്രെയ്ഗ് ബ്രാത്വെയ്റ്റ് നയിക്കും. ജെർമൈൻ ബ്ലാക്ക്‌വുഡ് ആണ് ഉപനായകൻ. വിൻഡിസ് എ ടീം ക്യാപ്റ്റൻ ജാസൻ മുഹമ്മദ് ഏകദിന ടീമിനെ നയിക്കും. സുനിൽ ആംബ്രിസ് ആണ് വൈസ് ക്യാപ്റ്റൻ.
Story Highlights – 12 West Indies players refuse to tour Bangladesh
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here