‘കൊവിഡ് വാക്‌സിൻ വിതരണത്തിന് കേരളം സജ്ജം’; ആരോഗ്യമന്ത്രി കെകെ ശൈലജ

കൊവിഡ് വാക്‌സിൻ വിതരണത്തിന് കേരളം സജ്ജമെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ ട്വന്റിഫോറിനോട്. വാക്‌സിൻ സൂക്ഷിക്കാനുള്ള സ്ഥലങ്ങൾ സംസ്ഥാനത്ത് തയാറാണ്. ആരോഗ്യ പ്രവർത്തകർക്കും വയോജനങ്ങൾക്കും പ്രമേഹം തുടങ്ങിയ അസുഖമുള്ളവർക്കുമായിരിക്കും മുൻഗണന നൽകുകയെന്നും മന്ത്രി വ്യക്തമാക്കി.

വാക്‌സിൻ വിതരണം ആശുപത്രികൾ വഴിയാകും നടത്തുക. ആശുപത്രികളുടെ പട്ടിക ഉടൻ പ്രസിദ്ധീകരിക്കും. കേരളത്തിന് പ്രഥമ പരിഗണന നൽകണമെന്ന് കേന്ദ്രത്തോട് അഭ്യർത്ഥിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top