മകരവിളക്ക് മഹോത്സവത്തിനായി ശബരിമല നട തുറന്നു

മകരവിളക്ക് മഹോത്സവത്തിനായി ശബരിമല നട തുറന്നു. മേല്‍ശാന്തി കൊവിഡ് നിരീക്ഷണത്തിലായതിനാല്‍ തന്ത്രി കണ്ഠരര് രാജീവരാണ് നടതുറന്ന് പൂജകള്‍ ചെയ്യുന്നത്. ഇന്ന് പ്രത്യേക പൂജകള്‍ ഇല്ല. നാളെ രാവിലെ 5 ന് നടതുറന്ന് പതിവ് പൂജകള്‍ ആരംഭിക്കും. 14 നാണ് മകരവിളക്.
ശബരിമലയിലെ നാളത്തെ ചടങ്ങുകള്‍
പുലര്‍ച്ചെ 4 മണിക്ക് പള്ളി ഉണര്‍ത്തല്‍
5.00 – നട തുറക്കല്‍
5.05 – അഭിഷേകം
5.30 -ഗണപതി ഹോമം
6 മണി മുതല്‍ 7 മണി വരെ നെയ്യഭിഷേകം
7.30 -.ഉഷപൂജ
7.45 -ബ്രഹ്മരക്ഷസ് പൂജ
8.00 -ഉദയാസ്തമന പൂജ
9 മണി മുതല്‍ 11 മണി വരെ നെയ്യഭിഷേകം
11.45 -25 കലശാഭിഷേകം
തുടര്‍ന്ന് കളഭാഭിഷേകം
12.30 – ഉച്ചപൂജ
1.00- ക്ഷേത്രനട അടയ്ക്കല്‍
വൈകിട്ട് 4 മണിക്ക് ക്ഷേത്രനട തുറക്കും
6.30 – ദീപാരാധന
6.45 മുതല്‍ പടിപൂജ
8.30 -അത്താഴപൂജ
8.50 ന് ഹരിവരാസനം സങ്കീര്‍ത്തനം പാടി 9 മണിക്ക് ശ്രീകോവില്‍ നട അടയ്ക്കും
Story Highlights – Sabarimala was opened for the Makaravilakku festival
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here