പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ നിര്‍മാണത്തിന് പാരിസ്ഥിതിക അനുമതി

new parliament building

സെന്‍ട്രല്‍ വിസ്താ പ്രോജക്ടിന് പാരിസ്ഥിതിക അനുമതി. പുതിയ പാര്‍ലമെന്റ് മന്ദിരം അടക്കമുള്ളവയുടെ നിര്‍മാണത്തിനാണ് അനുമതി. പുതുക്കി സമര്‍പ്പിച്ച പദ്ധതിയാണ് അംഗീകരിച്ചത്.

ഇതനുസരിച്ച് ആകെ ബില്‍ഡ് അപ് ഏരിയ 17,21,500 സ്‌ക്വയര്‍ മീറ്റര്‍ ആയി കുറയും. നേരത്തെ 18,37,057 സ്‌ക്വയര്‍ മീറ്റര്‍ ആയിരുന്നു ഇത്.

പുതിയ പദ്ധതി അനുസരിച്ച് ചെലവ് 1,656 കോടി രൂപ കൂടി കൂടും. നേരത്തെ നിര്‍ദേശിച്ചിരുന്ന 11,794 കോടിയില്‍ നിന്നും 13,450 കോടി ആയി ചെലവ് ഉയരും.

പാരിസ്ഥിതിക അനുമതി കിട്ടിയ സാഹചര്യത്തില്‍ നിര്‍മാണാനുമതിക്കായി കേന്ദ്ര സര്‍ക്കാര്‍ ഉടന്‍ സുപ്രിം കോടതിയില്‍ സമീപിക്കും. നിലവില്‍ പദ്ധതിയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് സുപ്രിം കോടതിയുടെ സ്റ്റേയുണ്ട്.

Story Highlights – parliament

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top